കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകമെമ്പാടും ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് .വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് കോവിഡ് -19 എന്ന വൈറസിനെ മഹാമാരിയെന്നു പ്രഖ്യാപിച്ചത് .1937 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് . അതിനു ശേഷം 2019 ലാണ് വീണ്ടും കണ്ടെത്തിയത് അതുകൊണ്ടാണ് കോവിഡ് -19 എന്ന നാമം കൊടുത്തിട്ടുള്ളത് .ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത് .പിന്നെ പതൂക്കെ ഈ വൈറസ് ലോക രാജ്യങ്ങൾ മുഴുവനും കീഴടക്കുകയായിരുന്നു.

ഓരോ നിമിഷവും ലക്ഷകണക്കിന് ജനങ്ങളാണ് മരിച്ചുവീഴ്ന്നത് .അമേരിക്കയിലും , ഫ്രാൻസിലും ,ബ്രിട്ടനിലും ,പാരിസിലും ഇങ്ങനെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ എന്ന് ജനങ്ങൾ മരണവാതിൽക്കലിന്റെ മുൻപിലാണ് . നമ്മുടെ ഇന്ത്യയിലും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യയിൽ പഞ്ചാബാണ് ആദ്യമായി കോവിഡിനെ മഹാമാരിയായി പ്രഖാപിച്ചതു .നമ്മുടെ കൊച്ചു കേരളം ഓരോ ദിവസവും ലോക രാജ്യങ്ങളുടെ മുൻപിൽ മാതൃകയായി കൊണ്ടിരിക്കുകയാണ് .ഓരോ ചെറിയകാര്യങ്ങളിൽ പോലും ആൾക്കൂട്ടം ഉണ്ടാവാതിരിക്കുവാൻ നമ്മുടെ രാജ്യം ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ് .കാരണം സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത് . എത്രയും ഒക്കെ അറിഞ്ഞിട്ടും ജനങ്ങൾ വീണ്ടും ആൾക്കൂട്ടം ഉണ്ടാക്കുകയാണ് .

അത് തടയാൻ വേണ്ടി പോലീസ് സൈന്യം രാവും പകലും അവരുടെ കുടുംബം വിട്ടു നമുക്കുവേണ്ടി വഴികളിൽ നിൽക്കുകയാണ് .എന്നാലും കുറച്ചു വിഭാഗം ജനങ്ങൾ അതൊന്നും കണക്കിലെടുക്കാതെ വീണ്ടും ആൾക്കൂട്ടം ഉണ്ടാക്കിയെടുക്കുകയാണ് .നമ്മുടെ മാലാഖമാരുടെ കാര്യവും അതുപോലെയാണ് .രാവും പകലും ഉറക്കമില്ലാതെ നമുക്കുവേണ്ടി ആശുപത്രിയിൽ തന്നെ കഴിയുകയാണ് .ശരിക്കും അവർ തന്നെയാണ് യഥാർത്ഥ മാലാഖമാർ .ഇപ്പോൾ ആ മാലാഖാമാർക്കും ഈ മഹാമാരി പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് .ഇത്രയും വർഷ ത്തിലാദ്യമായാണ് തൃശൂർ പൂരം അഞ്ചുപേർ അടങ്ങുന്ന പൂരമായിമാറ്റിയതു. നമുക്കിപ്പോൾത്തന്നെ മനസിലാക്കാം ഈ രോഗം ഇത്രമാത്രം തീവ്രമായ ഘട്ടത്തിലാണ് എന്ന് ,

പക്ഷേ എല്ലാകാലത്തിലും നമ്മുടെ ലോകത്തെ ,നമ്മുടെ ഇന്ത്യയെ ,ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അടിമപ്പെടുത്തിവെക്കാനാവില്ല എത്രയും വേഗം നമ്മൾ ഈ മാരക രോഗത്തിൽ നിന്നും മുക്തി നേടും ....... ദൈവം ഒരിക്കലും നമ്മെ കൈവിടുകയല്ല ......

അന്ന മെർലിൻ പി
9B കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം