സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്‌ഥിതി എന്റെ മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‌ഥിതി എന്റെ മാതാവ്

പരിസ്‌ഥിതിയും ചുറ്റുപാടുകളും ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്.അതിനു പതിന്മടങ്ങു വേഗത്തിൽ മനുഷ്യരും .മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമൊന്നും ഇല്ല.എന്നാൽ നിലവിലുള്ള ആവാസവ്യവസ്‌ഥകളുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന വിധത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു .ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റു വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ് . അതു കൂടുതൽയന്ത്രികതയിലേക്കു നീങ്ങി കൊണ്ടിരിക്കുന്നു പരിസ്‌ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ കല്ലും എണ്ണയും കരിയും കുഴിച്ചെടുക്കാനുള്ള ഖനന കേന്ദ്രമായും കണക്കാക്കുന്നു .കാടു വെട്ടിത്തെളിച്ചു കോൺക്രീറ്റു കാടുകളാക്കുന്നതും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമൊന്നും അല്ല .ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്‌ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല .വേണ്ടത് പരിസ്‌ഥിതി ബോധമാണ് .ഒരു മരം നശിപ്പിക്കുമ്പോൾ പത്തു തൈകൾ നടനുള്ള ബോധം ഉണ്ടാകണം .സ്വന്തം മാതാവിന്റെ നെഞ്ചു പിളർക്കുന്ന രക്തരക്ഷസ്സുകൾ ആകരുത് നാം .നമ്മൾ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിലുംഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ .ഈ പ്രകൃതി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ് ഉറുമ്പിനും ആനക്കും ഇവിടെ തുല്യ അവകാശമാണ് ഈ പ്രകൃതി നാളേയ്ക്കും എന്നേക്കും എന്ന സങ്കല്പത്തോടെ നമുക്ക് മുന്നേറാം പ്രവർത്തിക്കാം

നവീൻ ബി
6 A സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം