സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ പ്രാധാന്യം

ലോകം മുഴുവൻ മാരകമായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ 19 നു കാരണമായ കൊറേണ വൈറസ് ഏറ്റവും അധികം പ്രത്യഘതങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു യൂറോപ്പിലാണ്. Korona വൈറസ്ഇന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാൻ പട്ടണമാന്ന്. ഈ വൈറസന്റെ വ്യാപന തടയുന്നതിന് മിക്കവാറും എല്ലാ ലോക രാഷ്ട്രങ്ങളിലും മാസങ്ങളായി നീളുന്ന ലോക്ക് ഡൌൺ ഏർപ്പെടുത്തിയി രി ക്കു ന്നു. ഇതിന്റെ പ്രധാന ലക്ഷങ്ങൾ കടുത്ത പനി, ചുമ, തുമ്മൽ, മൂക്ക ഒലിപ്, ശ്വാസതടസ്സം, വയറിളക്കം, തലവേദന, ദേഹ വേദന എന്നിവ ആണ്. ഏതൊരു വൈറൽ അസുഖവും പോലെ ഇതിന് ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല എന്ന് മാത്രമല്ല, കൃത്യമായ വാക്‌സിനേഷൻ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കോവിഡ് 19ന്റെ പ്രതിരോധത്തിനു ആകെയുള്ള മാർഗം വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നുള്ളതാണ്. കൊവിടു 19 പ്രതിരോധത്തിന് ലോക ആരോഗ്യ സംഘടന താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കാൻ നിർദേശിച്ചിരുന്നു.

  • സോപ്പ്, വെള്ളവും ഉപയോഗിച്ച് കൈകൾ 20-30 സെക്കന്റ്‌ വരെ വൃത്തിയായി കഴുകുക.
  • വൃത്തിഹീനമായ കൈകൾ കൊണ്ട് മൂക്ക, വായ്, കണ്ണ് എന്നിവ യാതൊരു കാരണവശാലും സ്പർശിക്കാൻ പാടില്ല.
  • രോഗലക്ഷങ്ങൾ ഉള്ളവർ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും, മൂക്കും വൃത്തിയുള്ള തൂവആല കൊണ്ട് മറക്കുക.
  • പനിയോ, ജലദോഷമോ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.
  • തുറസ്സായ മാംസ -മത്സ്യ ശാലകളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • വിദേശത്തു നിന്നും എത്തുന്നവർ നിയമാനുസൃതമായ ക്വാറന്റൈനിൽ പ്രവേശിക്കുകയും നാട്ടുകാരുമായി സമ്പർക്കം പുലർത്തുന്നത് കർശനമായി നിരോധിക്കുകയും ചെയ്യുക.
  • രോഗ ലക്ഷങ്ങൾ ഉള്ളവരും, രോഗികളെ കൈകാര്യം ചെയ്യുന്നവരും മാസ്ക്, ഗ്ലോവ്സ് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കുക.
  • മൃഗങ്ങളുമായി അടുത്ത്‌ ഇടപഴകാതിരിക്കുക.
  • രോഗപ്രതിരോധശേഷി ലഭിക്കുന്ന ഭക്ഷണക്രമം ശീലമാക്കുക.
  • ആഹാരത്തിനു മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
  • നന്നായി പാകം ചെയ്തതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുക.
  • പരിസര ശുചിത്വം പാലിക്കുക.
  • ആവശ്യ സേവനങ്ങൾക്ക് അല്ലാതെയുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.
  • പൊതുവായ സാധനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപും, ഉപയോഗിച്ച് കഴിഞ്ഞും സോപ്പ് /സാനിറ്റിസിർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
  • പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.
  • ആശുപത്രിയിലെ ഉപകരണങ്ങൾ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കുക.
  • പൊതുസ്ഥലങ്ങളിൽ പോയി തിരിച്ചു വന്നതിന് ശേഷം കൈയിലുള്ള മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ശുചിയാക്കുക.
  • കറൻസി ഇടപാടുകൾ കഴിവതും കുറച്ചു ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറുക.
ഈ കൊറോണ കാലം കഴിഞ്ഞാലും നാം വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കൃത്യമായി പാലിക്കുന്നത് ശീലമാക്കണം. ഇതുപോലെയുള്ള മഹാമാരികൾക്കുള്ള പ്രതിവിധി അതു മാത്രമാണ്. ശാരീരികമായി അകന്നാലും നാം അടുക്കുകയാണ് വേണ്ടത് എന്ന ഓർമ്മയുമായി നമുക്ക് ഒരുമയോടെ ഈ കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാം. .

സോണി ജെയ്സൺ
8 d സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം