സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ സത്യവാങ്ങ്മൂലം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സത്യവാങ്ങ്മൂലം

അരിയും പഞ്ചസാരയും വാങ്ങണമല്ലോ. പുറത്തേക്ക് ഇറങ്ങാൻ നേരം ഇന്നലെ വാങ്ങിയ പച്ചയും വെള്ളയും നിറമുള്ള മാസ്ക് എടുക്കാൻ കൈനീട്ടവേ രാജീവൻ ഒരു സ്വരം കേട്ടു: "തൽക്കാലം ഈ മുഖം മൂടി വച്ചോ .പക്ഷേ ,നീ കൂടിച്ചേർന്നാണ് ഈ ലോകം ഈ വിധം ആക്കിയത്- വെളുക്കുന്നതിനു മുൻപ് സ്കൂട്ടറിൽ കൊണ്ടുപോയി തള്ളുന്ന മാലിന്യക്കെട്ടും വീടിനു പിന്നിൽ കത്തിച്ച പ്ലാസ്റ്റിക്കും അറിയാതെ മനസ്സിൽ വന്നു-അതിനു നേരെ കണ്ണടയ്ക്കാൻ, മുഖം മറയ്ക്കാൻ നിനക്ക് ഈ മുഖാവരണം പോരാ ." സത്യവാങ്മൂലവും ഫോണും പേഴ്സും എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ റിയ വലിയ തുണിസഞ്ചി കൊണ്ടുവന്നു. സൂപ്പർ മാർക്കറ്റിനു സമീപം വണ്ടി നിർത്തി. വലിയ ഒരു ക്യുവിന് പിന്നിൽ അകലം പാലിച്ചു നിന്നു. അപ്പോഴും ഒരു സ്വരം . " ഇപ്പോൾ രോഗ ത്തിൽ നിന്ന് രക്ഷപ്പെടാൻ അൽപം അകന്നു നിന്നാൽ മതി, ഇനി വരാൻ പോകുന്ന മഹാമാരികളിൽ നിന്നൊക്കെ എങ്ങനെ നീ അകന്നു നിൽക്കും, എവിടെ പോയി ഒളിക്കും? " മറ്റാരെങ്കിലും ഇത് കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട് ഷോപ്പിംഗ് വേഗം പൂർത്തിയാക്കി. അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പുറത്തിറങ്ങിയ ഉടനെ കവാടത്തിൽ വച്ചിരുന്ന ഹാൻഡ് വാഷ് എടുത്ത് കൈകഴുകി. "നീ ആരാ പീലാത്തോ സോ? ഇപ്പോഴത്തെ വൈറസിനെ കൈ കഴുകിയാൽ ഓടിക്കാം. ഇനി വരാനിരിക്കുന്നത് എന്തൊക്കെ എന്ന് നിനക്കറിയാമോ?? ... ഭൂമിയെ ഈ രീതിയിൽ ആക്കിയത് നീയും നിന്റെ കൂട്ടരും തന്നെ . അതിൽ നിന്ന് ഒരാൾക്കും കൈകഴുകി മാറാനാവില്ല" അടുത്ത അശരീരി മനസ്സിലേക്ക് കൊണ്ടുവന്നത് ഒരായിരം ദൃശ്യങ്ങൾ - അനാവശ്യമായി പാഴാക്കിയ പ്രകൃതിസമ്പത്ത്, ഊർജ്ജം, മുറിച്ചുമാറ്റിയ തണൽമരങ്ങൾ, കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സാമ്രാജ്യങ്ങൾ.... കാറിൽ കയറി മടങ്ങുമ്പോൾ വെറുതെ പുറത്തേക്ക് നോക്കി. അന്തരീക്ഷത്തിന് എന്തൊരു ഭംഗി!! റോഡരികിലൂടെ ഒഴുകുന്ന ചെറിയഅരുവിയിലെ വെള്ളത്തിനു എന്തൊരു തെളിച്ചം!! അശരീരിരികൾ ശരിയായിരുന്നു... ഇനി മടങ്ങാം വീട്ടിലേക്ക്, പ്രകൃതിയുടെ കൂട്ടിലേക്ക്... സത്യമായും .

ബെഞ്ചമിൻ ജെ മാത്യൂസ്
5 B സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ