ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/മുത്തശ്ശിയും കുരങ്ങൻമാരും

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശിയും കുരങ്ങൻമാരും
ഒരിടത്ത് ഒരു മുത്തശ്ശി ഉണ്ടായിരുന്നു മുത്തശ്ശി പഴക്കച്ചവടം ചെയ്താണ് ജീവിച്ചിരുന്നത് .ഒരു ദിവസം പഴം കച്ചവടം ചെയ്തുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിക്ക് വല്ലാത്ത ക്ഷീണം തോന്നി ഒരു മരച്ചുവട്ടിൽ ഇരുന്നു. അങ്ങനെയിരുന്ന് മുത്തശ്ശി ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ കലപില ശബ്ദം കേട്ട് മുത്തശ്ശി കണ്ണുതുറന്നു അപ്പൊഴതാ കുട്ടയിൽ ആകെ ഒരു പഴം മാത്രമേ കണ്ടുള്ളൂ . മുത്തശ്ശി ആകെ വിഷമത്തിലായി. പെട്ടെന്ന് മുത്തശ്ശി മരത്തിന് മുകളിൽ കുറെ കുരങ്ങന്മാരെ കണ്ടു അവരുടെ കൈകളിൽ പഴങ്ങളിരിക്കുന്നു. മുത്തശ്ശി കുട്ടയിലുണ്ടായിരുന്ന പഴമെടുത്ത് കുരങ്ങന്മാരുടെ നേരെ എറിഞ്ഞു .കുരങ്ങന്മാർ ആ പഴം പിടിക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ കയ്യിലിരുന്ന പഴങ്ങൾ എല്ലാം താഴേക്കു വീണു അതൊക്കെ പെറുക്കി കുട്ടയിലാക്കി നേരെ നടന്നു പോയി.
നിരുപമ.എം.എസ്
1A ഗവ. യു.പി.എസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ