കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/കാലത്തിന്റെകൈപ്പുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലത്തിന്റെ കൈപ്പുനീർ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലത്തിന്റെ കൈപ്പുനീർ

 
സൂര്യകിരണങ്ങൾ അതാ വരുന്നു.
നേരം പുലർകാലമായി
കാക്കയും കിളികളും ചിഞ്ചിലതാളമായി
നമ്മെ ഉണർത്തി,....
പത്രം കൈയിലെടുത്ത് ഒരു ചായയുമായി
വാർത്തകളോരോന്നായ് പരതിനോക്കി
അവരവർ ഓരോ ജോലികളുമായി
ഓരോ ദിശയിലേക്ക് അങ്ങ് പോകും...
വാർധക്യമുള്ള മാതാപിതാക്കളെ
ഒരു നോക്ക്കാണുവാൻ സമയമില്ലാതായി....
ഞാനാണ് സമ്പന്നൻ ഞാനാണ് വലിയവൻ
എന്നാണ് മനസ്സിൽ വിചാരമപ്പോൾ...
കണ്ടില്ലേ മഹാമാരി വന്നു വിതച്ചപ്പോൾ
എല്ലാരും വീട്ടിലേക്ക് ഓടി അണഞ്ഞു...
മാതാപിതാക്കൾക്ക് സന്തോഷമായി
ഒരുവേള മക്കൾ തൻ ചാരെ അണഞ്ഞപ്പോൾ....
മഹാമാരി വന്നുടൻ ഓമനപ്പേരും വന്നു
"കൊറോണ"എന്നാണാ വിളിപ്പേര്...
മുഖാവരണവും കൈ കഴുകലുമാണ് പ്രതിവിധി
എന്നു നാം ഓർത്തിടേണം...
ആർത്തുല്ലസിക്കുന്ന വേനലവധി
വീട്ടിലിരുന്നു നാം പോരാടണം...........
നാം എല്ലാവരും ഒന്നിച്ചു പോരാടും
മാരിയേ ഭൂമിയിൽ നിന്നും തുടച്നീക്കും...
ശാന്തിതൻ ലോകമെമ്പാടും പുലരട്ടെ നാളെതൻ
 പൊൻ പ്രഭാതം

അസ്ന ഷാ
5 B കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത