ഉപയോക്താവ്:42660 (KVUPS PANGODE)

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപയോക്താവ്:42660 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൈവവൈവിധ്യ വിദ്യാലയം - കെ വി യു പി എസ് പാങ്ങോട്

      ഇംഗ്ലീഷ് - മലയാളം  മീഡിയങ്ങളിലായി  500 ലധികം  വിദ്യാര്‍ത്ഥികളും  21 അധ്യാപകരുമുള്ള  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗത്ത്  മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ്  ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍  ഇവിടെ സജീവമായി നടന്നുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്റ് സംവിധാനം, ഈസി  ഇംഗ്ലീഷ് പ്രോഗ്രാം,  ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ്  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,  സ്റ്റുഡന്‍സ് എന്‍സൈക്ലോപീഡിയ എന്നിവ  ഈ വിദ്യാലയത്തിന്റെ  വൈവിധ്യമാര്‍ന്ന തനതു പരിപാടികളാണ്. വിദ്യാലയ പി ടി എയുടേയും  സ്ക്കൂള്‍ ഡവലപ്മെന്റ്  കമ്മറ്റിയുടേയും നേതൃത്വത്തില്‍  ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമാക്കി  നടന്നുവരുന്ന  കല്ലറ - പാങ്ങോട് മേള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള  വിദ്യാഭ്യാസ - സാംസ്കാരിക മേളയാണ്.


തുടക്കം

    തിരുവനന്തപുരം  റവന്യു ജില്ലയിലെ  പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കെ വി യു പി എസ്  1964 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.  1980 കാലഘട്ട്ത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ്   അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട  ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജര്‍  അബ്ദുല്‍ ലത്തീഫ് (എം ഡി ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും  ഇപ്പോള്‍ പാലോട് ഉപജില്ലയില്‍  ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതുവിദ്യാലയമായി മാറുകയും  ചെയ്തു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:42660_(KVUPS_PANGODE)&oldid=189963" എന്ന താളിൽനിന്ന് ശേഖരിച്ചത്