ജനത എ.യു.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/മുഖാവരണം

Schoolwiki സംരംഭത്തിൽ നിന്ന്
മുഖാവരണം

ഞാനുണർന്നപ്പോൾ എല്ലാം ശാന്തം
ചുറ്റിലും നോക്കി ഞാനങ്ങനെ നിന്നു പോയി
ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങൾ ഇല്ല ചുറ്റിൽ
ആർത്തിപൂണ്ട മനുഷ്യക്കോലമില്ല പാരിൽ
നേരമില്ലാതെ നെട്ടോട്ടമോടും മനുഷ്യാ നീ എങ്ങുപോയി മറിഞ്ഞു
കാതടപ്പിക്കുംസൈറണില്ല യന്ത്രക്കരച്ചിലില്ല
കുളിരുപെയ്യും പ്രഭാതം കിളികൾ തൻ കളകളാരവം
അരുവിതൻ സ്വച്ഛപ്രവാഹനാദം കേട്ടു
ഞാൻ എന്റെ പഴയ കാലത്തെ കണ്ടതാണോ
അല്ല അല്ല എന്തോ പന്തികേടുണ്ട്‌
നിസ്വാർത്ഥത എങ്ങും നിസ്വാർത്ഥത
വായും മൂക്കും പൊതിഞ്ഞ നിസ്വാർത്ഥത ....

ഫാത്തിമ ജെബിൻ. എം
6 B ജനത എ.യു.പി.എസ്. പാലത്ത്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത