സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം
അക്ഷരവൃക്ഷം
മനുഷ്യന്റെയും ലോകത്തിന്റെയും വളർച്ചയുടേയും പുരോഗതിയുടെയും അടിസ്ഥാനം അക്ഷരങ്ങളിലൂടെയുണ്ടായ ആശയങ്ങളാണ്. അക്ഷരം എന്ന പദത്തിനു നഷ്ടമാകാത്തത് അല്ലെങ്കിൽ 'അനശ്വരം' എന്നാണു അർത്ഥം. ലോക ഭാഷയിലെ അക്ഷരങ്ങൾക്കെല്ലാം ദീർഘായുസ്സുണ്ട്. അക്ഷരങ്ങളെ ഒരു വലിയ വൃക്ഷത്തോട് ഉപമിച്ചാൽ അതിന്റെ തായ് വേര് മുതൽ ഇലകളുടെ അറ്റം വരെ വളർച്ചയുടെ രൂപമാണെന്ന് പറയാം. മലയാളത്തിൽ 5 അക്ഷരങ്ങളുണ്ട് മലയ്ക്കും ആഴിക്കും ഇടയിൽ കിടക്കുന്ന സ്ഥലത്തെയാണ് മലയാളം എന്ന് പറയുന്നത്. നാടിന്റെ പേര് തന്നെ ഭാഷയുടെ നാമമായി തീർന്നു എന്നതാണ് വലിയ പ്രത്യേകത. തമിഴ്, സംസ്കൃതം എന്നീ ഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞ് വന്ന മലയാളത്തിന് ഈ ലോകത്തിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ലോകത്തിൽ ഒരു സംഭവമുണ്ടായാൽ അതിന്റെ അനക്കം നമുക്ക് ഭാഷയിലൂടെ ലഭിക്കുന്നു. കേരളം എന്ന ഈ കൊച്ചു പേര് കൊറോണ വൈറസ് ബാധയ്ക്കെതിരെ ലോകത്ത് മാതൃകയായി ഇരിക്കുമ്പോൾ മലയാളം എന്ന ഭാഷയും കൂടി അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ലോകത്തിലെവിടെയും ഓരോ ജനതയേയും നിലനിർത്തി പേരുന്നത് ഭാഷയാണ്, അക്ഷരങ്ങളാണ്. ഇവ ചീന്തിപോയാൽ പിന്നെ മനുഷ്യർ തമ്മിൽ വിനിമയങ്ങളില്ല. അതുകൊണ്ട് അക്ഷരങ്ങളുടെ മുന്നിൽ നമുക്ക് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ