വി ബി എൽ പി എസ് പൂലാനി/അക്ഷരവൃക്ഷം/എൻറെ ചക്കി പ്ലാവ്
എൻറെ ചക്കിപ്ലാവ്
ഒരു വലിയ പ്ലാവുണ്ട്. ചക്കി എന്നാണ് അതിൻറെ പേര്. അതിൽ നിറയെ ചക്കയും ഉണ്ട്. ചക്ക തിന്നാൻ ധാരാളം കിളികൾ വരാറുണ്ടായിരുന്നു. ഒരു ദിവസം ഒരു കാക്കച്ചി വന്നു ചക്കിയോട് ചോദിച്ചു. “ഇതെന്താണ് ചക്കി പഴുത്ത ചക്കയൊന്നുമില്ലല്ലോ?” അപ്പോൾ ചക്കി പറഞ്ഞു , “ നീ അറിഞ്ഞില്ലേ കാക്കച്ചീ, കൊറോണ എന്ന ഒരു വൈറസ് ഇറങ്ങിയിട്ടുണ്ട്. അത് ഒരു പകർച്ചവ്യാധിയാണ്. അതു കാരണം ആർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. എല്ലാവരും എൻറെ മക്കളായ ചക്കകളെയാണ് ആശ്രയിക്കുന്നത്.” അപ്പോൾ കാക്കച്ചി ചോദിച്ചു – “അതുകൊണ്ടാണോ ഇപ്പോൾ ശുദ്ധമായ വായു ലഭിക്കുന്നത് ?” ഇപ്പോൾ നഗരത്തിൽ പോകാൻ നല്ല രസമാണ് ചക്കി. അവിടെ വാഹനങ്ങൾ ഇല്ല, തിരക്കില്ല, ശുദ്ദമായ പുഴകൾ, സുന്ദരികളായ പൂക്കൾ. പ്രകൃതിക്കും വളരെ സന്തോഷമാണ്. അപ്പോൾ ചക്കി ചോദിച്ചു. “മനുഷ്യർ വാഹനങ്ങൾ ഇല്ലാതെയും, പുറത്തിറങ്ങാതെയും ജീവിക്കാൻ പഠിച്ചുവല്ലേ കാക്കച്ചീ?” “ അതേ ചക്കി. ഇനി ഞാൻ വല്ല അരിമണിയും കിട്ടുമോ എന്നു നോക്കട്ടെ.” ഇതും പറഞ്ഞ് കാക്കച്ചി ദൂരേക്ക് പറന്നു പോയി. കരുതലാണ് നമ്മുടെ അതിജീവനം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ