ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രത്യാശ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ


പൊരുതിടാം പോരാടിടാം
കൈകൾ നനച്ചു കാവലായിടാം
മുഖം മറച്ചൊരീ മഹാമാരിയെ
നേരിടാൻ ഒത്തുചേർന്നിടാം.
അകന്നിടാമിനി അകലാതിരിക്കാൻ
വേദനിച്ചീടുമീ വേളയിൽ,
പ്രാർത്ഥിച്ചിടാം മണ്ണിലെ മാലാഖാമാർക്കായി.

ഒരുമിക്കാമിത്തിരീ നാളുകളീ -
സ്നേഹത്തണലിൽ.....
അച്ഛനുമമ്മയും കളിക്കൂട്ടരായി
നിന്നൊരീ നല്ലകാലം വന്നിതാ.
നേരമില്ലെന്നു പറഞ്ഞുനടന്നവർ
നേരമ്പോക്കിനായ് അലയുന്നിതാ...

കൊറോണയെ തോല്പിച്ചിടാൻ
നന്മതൻ തിരി കൊളുത്താം
ഒരുമയോടെ മുന്നൊരുക്കമായ്
പുലരിയെ വരവേറ്റിടാം....
 

ശിവാനി എ പി
3 B ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത