പൊരുതിടാം പോരാടിടാം
കൈകൾ നനച്ചു കാവലായിടാം
മുഖം മറച്ചൊരീ മഹാമാരിയെ
നേരിടാൻ ഒത്തുചേർന്നിടാം.
അകന്നിടാമിനി അകലാതിരിക്കാൻ
വേദനിച്ചീടുമീ വേളയിൽ,
പ്രാർത്ഥിച്ചിടാം മണ്ണിലെ മാലാഖാമാർക്കായി.
ഒരുമിക്കാമിത്തിരീ നാളുകളീ -
സ്നേഹത്തണലിൽ.....
അച്ഛനുമമ്മയും കളിക്കൂട്ടരായി
നിന്നൊരീ നല്ലകാലം വന്നിതാ.
നേരമില്ലെന്നു പറഞ്ഞുനടന്നവർ
നേരമ്പോക്കിനായ് അലയുന്നിതാ...
കൊറോണയെ തോല്പിച്ചിടാൻ
നന്മതൻ തിരി കൊളുത്താം
ഒരുമയോടെ മുന്നൊരുക്കമായ്
പുലരിയെ വരവേറ്റിടാം....