ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരിയില‍ൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയില‍ൂടെ | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയില‍ൂടെ

                                                      
    കൊറോണ എന്ന കോവിഡ്-19 വെറ‍ുമോര‍ു GK ചോദ്യത്തിൽ ഒത‍ുങ്ങിക‍ൂടാവ‍ുന്ന വൈറസ് മന‍ുഷ്യരാശിക്ക് തന്നെ നാശം വിതക്ക‍ുമെന്ന് ഞാൻ ഒരിക്കല‍ും ചിന്തിച്ചിര‍ുന്നില്ല. വിദ്യാലയത്തിൽനിന്ന‍ും ഫോണിൽ നിന്ന‍ും പത്രങ്ങളിൽ നിന്ന‍ുമെല്ലാം വൈറസിനെക്ക‍ുറിച്ച് ഞാൻ അറി‍ഞ്ഞ‍ു.
   ചൈനയിലെ വ‍ുഹാൻ പട്ടണത്തിലെ വ്യത്തിഹീനമായ മാർക്കറ്റ‍‍ുകൾ സമ‍ൂഹമാധ്യമങ്ങളിൽ നിന്ന് ഞാൻ കണ്ട‍ു. വൈറസ് വ്യാപനം അവിടെമാത്രം ഒത‍ുങ്ങിക‍ൂട‍ൂമെന്നാണ് ഞാൻ കര‍ുതിയിര‍ുന്നത് എന്നാൽ വൈറസ് ബാധയേറ്റ് മരിച്ച‍ു വീഴ‍ുന്ന ജനങ്ങളെയ‍ും ദ്യശ്യങ്ങളിൽ നിന്ന് കണ്ട‍ു.
സ്‍ക‍ൂളിലെയ‍ും മദ്രസയിലെയ‍ും പരീക്ഷകളായതിനാൽ ഇതോന്ന‍ും ശ്രദ്ധിചിര‍ുന്നില്ല. ഓരോ ദിവസവ‍ും കഴിയ‍ുന്തോറ‍ും വൈറസിന്റെ തീവ്രമായ ആക്രമണം ക‍ൂടിവര‍ുകയായിര‍ുന്ന‍ു. പത്താംതിയ്യതി പരീക്ഷക്ക‍ുള്ളത് പഠിച്ച‍ുകൊണ്ടിരിക്ക‍ുമ്പോഴാണ് അപ്രതീക്ഷിതമായ ആ വാർത്ത കേട്ടത്. ഏഴാം ക്ലാസ് വരെയ‍ുള്ള പരീക്ഷകൾ നിർത്തി എന്ന്. അതറിഞ്ഞപ്പോൾ വലിയ
സന്തോഷമായിര‍ുന്ന‍ു,അതില‍ുപരി മദ്രസ്സയ‍ും ഇല്ലാ എന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി. പിന്നെ ഒന്ന‍ും നോക്കിയില്ല വിര‍ുന്ന് പോകാന‍ുള്ള തിരക്കിലായിര‍ുന്ന‍ു.
പ്രധാനമന്ത്രിയ‍ുടെ സമ്പ‍ൂർണ്ണ ലോക്ക്ഡൗൺ അറിഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് എനിക്ക് മനസ്സിലായത്. അതെന്നെ വല്ലാതെ ഭയപ്പെട‍ുത്തി. വാർത്തകൾ കേൾക്ക‍ുന്ന പതിവ് എനിക്കില്ലങ്കില‍ും പിന്നീട് ‍ഞാൻ കൊറോണയെക്ക‍ുറിച്ച‍ുള്ള വാർത്തകൾ കേൾക്കാന‍ും കാര്യങ്ങൾ മനസ്സിലാക്കാന‍‍ും ത‍ുടങ്ങി.
മന‍ുഷ്യരിൽ നിന്ന് മന‍ുഷ്യരിലേക്ക് പകര‍ുന്ന വൈറസ്സാണ് കോവിഡ്-19. സമ്പർക്കംമ‍ൂലമാണ് പ്രധാനമായ‍ും വൈറസ് പകര‍ുന്നത്. പനി,ച‍ുമ,ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പ്രായമായവരില‍ും ക‍ുഞ്ഞ‍ുങ്ങളില‍ുമാണ് കോവിഡ് മരണം ഏറ്റവ‍ും ക‍ൂട‍ുതലായി സംഭവിക്ക‍ുന്നത്. അനാവശ്യകാര‍്യങ്ങൾക്ക് പ‍ുറത്ത് പോകാതിരിക്ക‍ുക, പ‍ുറത്ത‍ുപോക‍ുമ്പോൾ മാസ്‍ക് ധരിക്ക‍ുക,കൈ ഇടയ്‍ക്ക‍ിടെ സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുക, വീട‍ും പരിസരവ‍ും എപ്പോഴ‍ും വ്യത്തിയായി സ‍ൂക്ഷിക്ക‍ുക എന്നിവ കൊറോണയ‍ുടെ സമ‍ൂഹവ്യാപനത്തിന‍ുള്ള മ‍ുൻകര‍ുതൽ എന്ന് ‍ഞാൻ മനസ്സിലാക്കി. ഓരോ ദിവസം കഴിയ‍ുന്തോറ‍ും രോഗബാധിതര‍ുടെ എണ്ണം ക‍ൂടിവരികയാണ്. സമ്പന്നരാഷ്‍ട്രങ്ങൾ പോല‍ും കൊറോണയ‍ുടെ മ‍ുന്നിൽ മ‍ുട്ട‍ുക‍ുത്തി വീണിരിക്ക‍ുന്നു. ഹിന്ദ‍ുവെന്നോ,മ‍ുസ്ലിമെന്നോ,ക്രിസ്‍ത്യാനിയെന്നോ ധനികരന്നോ, പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ കൊറോണ എല്ലാവരേയ‍ും കാർന്ന് തിന്ന‍ുന്ന‍ു. വൈറസിനെ നേരിടാൻ ഇത‍ുവരെ ഒര‍ുമര‍ുന്ന‍ും വികസിപ്പിച്ചെട‍ുത്തിട്ടില്ല. മര‍ുന്നിന‍ും,മാസ്‍കിന‍ും സാനിറ്റെറെസിന‍ും,വെന്റിലേറ്ററിന‍ുമെല്ലാം സഹായംതേട‍ുന്നത് ലോകരാഷ്‍ട്രങ്ങൾക്കിടയിൽ കണ്ട‍ു. മര‍ുന്നിനായി ഇന്ത്യയെ ഭീഷണിപ്പെട‍ുത്ത‍ുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംബിനേയ‍ും നമ്മൾ കണ്ട‍ു.
ഓരോരാജ്യങ്ങള‍ും വ്യത്യസ്ഥമായാണ് വൈറസിനെ പ്രതിരോധിക്ക‍ുന്നത് എന്ന് വാർത്താമാധ്യമങ്ങളില‍ൂടെ നാം മനസ്സിലാക്കി. എല്ലാ രാജ്യങ്ങള‍ും സമ്പ‍ൂർണ്ണലോൿഡൗൺ കൈകൊണ്ട‍ു.രാഷ്‍ട്രതലവൻമാര‍ുടെ വാക്ക‍ുകൾ വൈറസിനെ പേടിച്ച് ഓരോ പൗരന്മാര‍ും നെഞ്ചിലേറ്റി. ഇന്ത്യയ‍ും മികച്ച പ്രതിരോധമാണ് കാഴ്‍ചവെക്ക‍ുന്നത്.വൈറസ് വ്യാപനം ഒര‍ുപരിധിവരെ തടയാൻ ഇന്ത‍്യക്ക‍ും സാധിച്ചിട്ട‍ുണ്ട്. അതിന‍ുവേണ്ടി സംസ്‍ഥാനങ്ങൾ ഒറ്റക്കെട്ടായി പ്രയത്‍നിക്ക‍ുന്ന‍ു. അതിലേറ്റവ‍ും മ‍ുൻപന്തിയിൽ തന്നെയാണ് നമ്മ‍ുടെ കൊച്ച‍ുകേരളവ‍ും. മ‍ുഖ്യമന്ത്രി,ആരോഗ്യമന്ത്രി,ഡോൿടർമാർ,നഴ്‍സ‍ുമാർ,പോലീസ‍ുകാർ എന്നിവര‍ുടെ പ്രവർത്തനങ്ങൾ കേരളത്തെ കര‍ുത്ത‍ുറ്റതാക്ക‍ുന്ന‍ു.ലോകരാഷ്‍ട്രങ്ങള‍ുടെ പ്രശംസയ‍ും നമ‍ുക്ക് കിട്ടികഴിഞ്ഞ‍ു.മറ്റ് രാജ്യങ്ങളിൽനിന്ന‍ും വര‍ുന്ന ജനങ്ങളെ വൈറസിന് വിധേയരാണോ എന്ന് പരിശോധിച്ച് അവർക്ക് വേണ്ട അടിയന്തിരചിക്തസ നൽക‍ുന്ന‍ു. കേരളീയ സമ‍ൂഹം വൈറസ് വ്യാപനത്തെ നേരിടാൻ കർശന ജാഗ്രതപാലിക്ക‍ുന്ന‍ുണ്ട്. വൈറസിനെ തടയാൻ വേണ്ടി നമ്മ‍ുക്ക് ഒത്തോര‍ുമിക്കാം വീട്ടിൽ തന്നെ ഇര‍ുന്ന് കൊറോണ വൈറസിനെ തടയാം...
നല്ലോര‍ുനാളേക്ക‍ുവേണ്ടി നമ്മ‍ുക്ക് ഒത്തോര‍ുമിക്കാം.

നിദ ഷഹമ.കെ
7B ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം