സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വെറുതെ ഒരു സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെറുതെ ഒരു സ്വപ്നം      

ഉറങ്ങിയെണീറ്റപ്പോൾ മുൻപിൽ 'അമ്മ . കയ്യിൽ ഒരു പത്രമുണ്ട്.

' എടാ ഇത് നോക്കിക്കേ '

ഞാൻ കണ്ണുമിഴിച്ചു നോക്കി . അക്ഷരങ്ങൾ വ്യകതമാവുന്നില്ല. എങ്കിലും ഏറ്റവും മുകളിലുള്ള ചുവന്ന തലക്കെട്ട് ഞാൻ കണ്ടു .

' മഹാമാരി വിട്ടൊഴിഞ്ഞു '

'കോവിഡ് പോയെടാ മോനെ , പോയി '

എത്രയോകാലമായി കാത്തിരുന്ന നിമിഷം . എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം .

ലോകം കോവിഡിൽ നിന്നും മുക്തമായിരിക്കുന്നു .

ഞാൻ ചാടിയെഴുന്നേറ്റു . നേരെ ഷവറിന്റെ അടിയിലേക്ക് നടന്നു.

വെള്ളം മുഖത്തേക്ക് ചിതറിവീണപ്പോൾ ഞാൻ അലറിവിളിച്ചു .

'ഗോ കൊറോണ ഗോ '

എന്തുവാടാ സ്വപ്നം കണ്ടോ/

 മുൻപിൽ 'അമ്മ . പക്ഷെ കയ്യിൽ പത്രമില്ല . ഒരുപാത്രത്തിൽ വെള്ളമുണ്ട് .

അതിൽ കുറച്ചു എന്റെ മുഖത്തേക്ക് തളിച്ചതാണ്..

ഞാൻ കണ്ടത് വെറും സ്വപനമാണെന്നു വിശ്വസിക്കാൻ പറ്റിയില്ല .

അത്രക്ക് മനോഹരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ച് ആ സ്വപ്നം എന്നെ പറ്റിച്ചുകടന്നു കളഞ്ഞു..

ഇല്ല , ഒരിക്കൽ അത് യാഥാർഥ്യമാവും

ഉറപ്പ്.


AKHILESH A
9 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം