സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വെറുതെ ഒരു സ്വപ്നം
വെറുതെ ഒരു സ്വപ്നം
ഉറങ്ങിയെണീറ്റപ്പോൾ മുൻപിൽ 'അമ്മ . കയ്യിൽ ഒരു പത്രമുണ്ട്. ' എടാ ഇത് നോക്കിക്കേ ' ഞാൻ കണ്ണുമിഴിച്ചു നോക്കി . അക്ഷരങ്ങൾ വ്യകതമാവുന്നില്ല. എങ്കിലും ഏറ്റവും മുകളിലുള്ള ചുവന്ന തലക്കെട്ട് ഞാൻ കണ്ടു . ' മഹാമാരി വിട്ടൊഴിഞ്ഞു ' 'കോവിഡ് പോയെടാ മോനെ , പോയി ' എത്രയോകാലമായി കാത്തിരുന്ന നിമിഷം . എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം . ലോകം കോവിഡിൽ നിന്നും മുക്തമായിരിക്കുന്നു . ഞാൻ ചാടിയെഴുന്നേറ്റു . നേരെ ഷവറിന്റെ അടിയിലേക്ക് നടന്നു. വെള്ളം മുഖത്തേക്ക് ചിതറിവീണപ്പോൾ ഞാൻ അലറിവിളിച്ചു . 'ഗോ കൊറോണ ഗോ ' എന്തുവാടാ സ്വപ്നം കണ്ടോ/ മുൻപിൽ 'അമ്മ . പക്ഷെ കയ്യിൽ പത്രമില്ല . ഒരുപാത്രത്തിൽ വെള്ളമുണ്ട് . അതിൽ കുറച്ചു എന്റെ മുഖത്തേക്ക് തളിച്ചതാണ്.. ഞാൻ കണ്ടത് വെറും സ്വപനമാണെന്നു വിശ്വസിക്കാൻ പറ്റിയില്ല . അത്രക്ക് മനോഹരമായ കുറെ നിമിഷങ്ങൾ സമ്മാനിച്ച് ആ സ്വപ്നം എന്നെ പറ്റിച്ചുകടന്നു കളഞ്ഞു.. ഇല്ല , ഒരിക്കൽ അത് യാഥാർഥ്യമാവും ഉറപ്പ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം