കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
ലോക്ക്ഡൗൺ
മാർച്ച് പകുതിയിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം എ൯െറ സ്കൂൾ അടച്ചപ്പോൾ എന്തിനാണ് ഇത്ര നേരത്തേ അടച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ തുറക്കുമെന്ന് വിചാരിച്ചു.കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണയെപ്പററി ഞാ൯ കേൾക്കാ൯ തുടങ്ങിയത് .എനിക്ക് വല്ലാത്ത വിഷമമായി. പരീക്ഷ കഴിഞ്ഞില്ല ,പിന്നെ വാർഷികവും .ഞങ്ങൾ വളരെ ഇഷ്ടത്തോടെ ഡാ൯സ് ഒക്കെ പഠിച്ച് തയ്യാറായി നിൽക്കുകയായിരുന്നു. അപ്പോഴാണ് ഇതെല്ലാം മുടക്കിക്കൊണ്ട് കൊറോണ എന്ന ഭീകര൯ വന്നത്. എന്നാലും ഏപ്രൽ മാസമെങ്കിലും ഞങ്ങളുടെ വാർഷികം ഉണ്ടാകുമെന്ന് ഞാ൯ കരുതിയിരുന്നു. പക്ഷേ എ൯െറ എല്ലാ സന്തോഷവും കളഞ്ഞുകൊണ്ട് ഈ കൊറോണ കാരണം ഇതുവരെ കേൾക്കാത്ത ലോക്ക്ഡൗണും വന്നു. ആരും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയണമെന്നും എപ്പോഴും കൈ സോപ്പിട്ട് കഴുകണമെന്നും ടിവിയിലും പേപ്പറിലും വാർത്തയായികണ്ടു. കുറേപേർ ഇതു കാരണം മരിച്ചെന്നും കേട്ടപ്പോൾ എനിക്ക് പേടിയായി...ഇവിടേയും വരുമോ കൊറൊണ ? അപ്പോൾ അമ്മ പറഞ്ഞു പുറത്ത് വെറുതേ കറങ്ങിനടക്കാതെ ആൾക്കാരുമായി അകലം പാലിച്ച് കൈകൊണ്ട് മൂക്കും വായും തൊട്ടുകൊണ്ടിരിക്കാതെ കൈ സോപ്പിട്ടു കഴുകി വൃത്തിയാക്കിയാൽ കൊറോണയെ നമുക്ക് തുരത്താം.അപ്പോൾ എനിക്ക് സമാധാനമായി .കൈ കഴുകിയാൽ മതിയല്ലോ ..എന്നാലും എനിക്ക് എപ്പോഴും വീട്ടിലിരുന്ന് മടുത്തു. കൂട്ടുകാരെ കാണാനും അവരുടെ കൂടെ കളിക്കാനും കൊതിയായി .കൊറോണയെ ഇവിടെ നിന്ന് ആരെങ്കിലുമൊന്ന് ഒാടിച്ചെങ്കിൽ സ്കൂൾ തുറന്നേനെ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ