പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിന്റെ പ്രധാന്യം

നമ്മുടെ ജീവിതത്തിൽ എറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം.വ്യക്തി ശുചിത്വം പോലെ തന്നെയാണ് പരിസര ശുചിത്വവും. ഒരു ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയുടെ ആദ്യ ലക്ഷണമാണ് വ്യക്തി ശുചിത്വം. നമ്മൾ ഒരോരുത്തരും ശുചിത്വം പാലിച്ചാലെ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കോറോണ വൈറസ് കാരണം ലോകത്തിൽ ഒരു പാട് പേർ മരണപ്പെട്ടു. ഇതിന്റെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. നമ്മുടെ സർക്കാർ പറയുന്നതു പോലെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചിയാക്കണം. പുറത്ത് പോയിട്ട് വരുപ്പോൾ കൈയ്യും മുഖവും കാലും ശുചിയാക്കിയിട്ടെ അകത്ത് കയ്യറാവുള്ളു. നമ്മുടെ പരിസരവും വീടും ശുചിയായി സൂക്ഷിക്കണം. അതു പോലെ തന്നെ നമ്മുടെ വിദ്യാലയവും ക്ലാസ് മുറിയും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പുകയും മൂത്രം ഒഴിക്കുകയും സിഗരറ്റ് വലിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യരുത്. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുരുത്. ശുചിത്വമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രതിവിധി.തുമ്മുപ്പോഴും ചുമയ്ക്കുപ്പോഴും തുണി ഉപയോഗിച്ചു് മുഖം മറയ്ക്കണം.നമ്മുടെ വസ്ത്രം ശുചിയായി സൂക്ഷിക്കുന്നം. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയ്യ് സോപ്പ് ഉപയോഗിച്ച് കഴുകണം.നമ്മുടെ വീട് പോലെ തന്നെയാണ് നമ്മുടെ വിദ്യാലയവും അത് കൊണ്ട് എപ്പോഴും നമ്മൾ ശുചിയാക്കണം. ശുചിത്വത്തോടെ ജീവിക്കുക...ആരോഗ്യമുള്ളവരാകുക.

ദിയ ദാസ്
7 E പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം