സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/സുന്ദരി കാക്കയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''സുന്ദരി കാക്കയും ശുചിത്വവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി കാക്കയും ശുചിത്വവും

ഒരിടത്ത് ഒരു കാക്ക ഉണ്ടായിരുന്നു. സുന്ദരി കാക്ക എന്നായിരുന്നു അതിന്റെ പേര്. ആ നാട്ടിലെ ഉണ്ണിക്കുട്ടന്റെ വീടിന്റെ പരിസരം ശുചിയാക്കിയിരുന്നത് സുന്ദരി കാക്കയായിരുന്നു. ഉണ്ണിക്കുട്ടന് സുന്ദരി കാക്കയെ വലിയ കാര്യമായിരുന്നു. എന്നാൽ അവന്റെ അച്ഛനും അമ്മയ്ക്കും സുന്ദരിയെ അത്ര ഇഷ്ടമായിരുന്നില്ല. എല്ലാ ദിവസവും ഉണ്ണിക്കുട്ടൻ സുന്ദരി കാക്കയെ കാ കാ എന്ന് വിളിച്ചു വരുത്തിയിരുന്നു.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ സുന്ദരി കാക്ക വല്ലാതെ അവശയായി. ഉണ്ണിക്കുട്ടന്റെ വീട്ടിൽ വരാതായി. ഉണ്ണിക്കുട്ടന്റെ വീടിന്റെ പരിസരം അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞു. ആഴ്ചകൾ കടന്നു പോയി. ഒരു ദിവസം സുന്ദരി കാക്ക തിരിച്ചെത്തി. മറ്റൊരു കാക്കയെയും കൂട്ടിയായിരുന്നു വരവ്. ചോട്ടു എന്നായിരുന്നു അവന്റെ പേര്. ഉണ്ണിക്കുട്ടന് വളരെ സന്തോഷമായി. എന്നാൽ സുന്ദരി കാക്കയുടെ ദീനത കണ്ടപ്പോൾ ഉണ്ണിക്കുട്ടന് സങ്കടവും വന്നു. കൂടെ വന്ന കാക്കയെ എന്തോകെയോ ചുമതലപ്പെടുത്തി സുന്ദരി കാക്ക പറന്നു അകന്നു. അടുത്ത ദിവസം മുതൽ സുന്ദരി കാക്കയുടെ സുഹൃത്ത് ഉണ്ണിക്കുട്ടന്റെ പരിസരം വൃത്തിയാക്കാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ സുന്ദരി കാക്ക ഉണ്ണിക്കുട്ടന്റെ വീടിനു മുന്നിൽ മരിച്ച് വീണു. സുന്ദരി കാക്ക മരിക്കുന്നതിന് മുൻപ് ചോട്ടു കാക്കയെ പറഞ്ഞേല്പിച്ചതു് എന്താണ് എന്ന് ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയ്ക്കും മനസിലായി. അവർക്കു വല്ലാത്ത സങ്കടം തോന്നി.

ഗുണപാഠം :- എല്ലാവരും ഭൂമിയുടെ അവകാശികൾ ആണ്. എല്ലാവരും ഭൂമിയിൽ തങ്ങളുടെ കടമ നിർവഹിക്കുന്നു

ഏബൽ നോയൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ