ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭൂമിയെ അറിയാം വൈറസ്സിനോട് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയെ അറിയാം വൈറസ്സിനോട് പൊരുതാം

കൊറോണ ഇന്ന് എല്ലാവരും ഏറെ ച‍ർച്ച ചെയ്യുന്ന ഒരു പേരാണ്.ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.ലോകരാജ്യങ്ങളിലെല്ലാം തന്നെ ഭീഷണിയായി ഈ വൈറസ് മാറി കഴിഞ്ഞു. ലക്ഷകണക്കിനാളുകൾ ഇതിനോടകം മരണപ്പെട്ടു. ദിവസംതോറും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ടെക്നോളജി ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ എങ്ങനെ ഇത്തരം വൈറസ്സുകൾക്ക് നാശം വിതയ്ക്കാൻ കഴിഞ്ഞു എന്ന് നാം ഈ അവസരത്തിൽ ഓർക്കണം. നമ്മുടെ പ്രവൃത്തികൾ തന്നെയാണ് ഇതിനൊക്കെ കാരണം. കാടുകൾ വെട്ടിനശിപ്പിച്ചും,ഖനനം നടത്തിയും മറ്റും നാം ഭൂമിയുടെ സന്തുലനാവസ്ഥ തകർത്തുകൊണ്ടിരിക്കുന്നു. കാലാവസ്ഥ പോലും താളം തെറ്റി. പ്രകൃതി തന്നെ വരദാനമായി തന്ന പ്രതിരോധശക്തി നമ്മളിൽ നിന്ന് അന്യമായി. പേരറിയാത്ത പല രോഗങ്ങളും നമ്മെ പിടികൂടാൻ തുടങ്ങി. ഇതിനെതിരെ നാം ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു പോയിരിക്കുന്നു. മഹാമാരിയായ കൊറോണ വൈറസ്സിനെ അകറ്റാൻ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് ഈ പ്രവർത്തനത്തിന് തുടക്കം കുറിക്കാം. പ്രതിരോധിച്ചു മുന്നേറാം, ഭൂമിയെ അറിഞ്ഞു പ്രവർത്തിക്കാം.

ജിതിൻ കെ
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം