ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭൂമിയെ അറിയാം വൈറസ്സിനോട് പൊരുതാം
ഭൂമിയെ അറിയാം വൈറസ്സിനോട് പൊരുതാം
കൊറോണ ഇന്ന് എല്ലാവരും ഏറെ ചർച്ച ചെയ്യുന്ന ഒരു പേരാണ്.ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.ലോകരാജ്യങ്ങളിലെല്ലാം തന്നെ ഭീഷണിയായി ഈ വൈറസ് മാറി കഴിഞ്ഞു. ലക്ഷകണക്കിനാളുകൾ ഇതിനോടകം മരണപ്പെട്ടു. ദിവസംതോറും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ടെക്നോളജി ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ എങ്ങനെ ഇത്തരം വൈറസ്സുകൾക്ക് നാശം വിതയ്ക്കാൻ കഴിഞ്ഞു എന്ന് നാം ഈ അവസരത്തിൽ ഓർക്കണം. നമ്മുടെ പ്രവൃത്തികൾ തന്നെയാണ് ഇതിനൊക്കെ കാരണം. കാടുകൾ വെട്ടിനശിപ്പിച്ചും,ഖനനം നടത്തിയും മറ്റും നാം ഭൂമിയുടെ സന്തുലനാവസ്ഥ തകർത്തുകൊണ്ടിരിക്കുന്നു. കാലാവസ്ഥ പോലും താളം തെറ്റി. പ്രകൃതി തന്നെ വരദാനമായി തന്ന പ്രതിരോധശക്തി നമ്മളിൽ നിന്ന് അന്യമായി. പേരറിയാത്ത പല രോഗങ്ങളും നമ്മെ പിടികൂടാൻ തുടങ്ങി. ഇതിനെതിരെ നാം ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചു പോയിരിക്കുന്നു. മഹാമാരിയായ കൊറോണ വൈറസ്സിനെ അകറ്റാൻ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് ഈ പ്രവർത്തനത്തിന് തുടക്കം കുറിക്കാം. പ്രതിരോധിച്ചു മുന്നേറാം, ഭൂമിയെ അറിഞ്ഞു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം