ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധവും പ്രതിവിധിയും

Schoolwiki സംരംഭത്തിൽ നിന്ന്
00:26, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധവും പ്രതിവിധിയും

2019 ഡിസംബറിൽ ആണ് പുതിയ ഒരു തരം കൊറോണ വൈറസ് ചൈനയിൽ പടർന്നു പിടിച്ചത്. ചൈനയിലെ വുഹാൻ നഗരത്തിൽ ആണ് കൊറോണ രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്തത്. അവിടെ നിന്ന് പല രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഈ വൈറസ് ഒരു ലക്ഷത്തോളം പേരുടെ ജീവനെടുത്തു. കൊറോണ വൈറസ് ഒരു RNA വൈറസ് ആണ്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളോട് കൂടിയ രൂപഘടന ഉള്ളതിനാലാണ് ഈ വൈറസിന് കൊറോണ വൈറസ് എന്ന പേര് ലഭിച്ചത്.

ലക്ഷണങ്ങൾ : ശ്വാസ നാളിയെ ബാധിക്കുന്ന രോഗമാണ് കൊറോണ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസം മുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ഉമിനീർ തുള്ളിയിലൂടെയാണ് രോഗം പടരുന്നത്.

പ്രതിരോധനടപടികൾ : 1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. 2.സാമൂഹിക അകലം പാലിക്കുക. 3.രോഗം ഉള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. 4.ഇടയ്ക്കിടെ സോപ്പോ ഹാൻഡ്‌വാഷോ സാനിറ്ററൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.

സംസ്ഥാന സർക്കാർ 'break the chain' പദ്ധതിയിലൂടെയും ' stay home stay health' പ്രോഗ്രാമിലൂടെയും കൊറോണ വൈറസ്സിനെ തുരത്താൻ കഠിന പരിശ്രമം നടത്തുകയാണ്. കൈകൾ വൃത്തിയായി കഴുകുന്നതിലൂടെ ഞാനും ഈ പരിശ്രമത്തിൽ പങ്കുചേരുന്നു.

അക്ഷയ എ എം
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം