ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധവും പ്രതിവിധിയും
കൊറോണ പ്രതിരോധവും പ്രതിവിധിയും
2019 ഡിസംബറിൽ ആണ് പുതിയ ഒരു തരം കൊറോണ വൈറസ് ചൈനയിൽ പടർന്നു പിടിച്ചത്. ചൈനയിലെ വുഹാൻ നഗരത്തിൽ ആണ് കൊറോണ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. അവിടെ നിന്ന് പല രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഈ വൈറസ് ഒരു ലക്ഷത്തോളം പേരുടെ ജീവനെടുത്തു. കൊറോണ വൈറസ് ഒരു RNA വൈറസ് ആണ്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളോട് കൂടിയ രൂപഘടന ഉള്ളതിനാലാണ് ഈ വൈറസിന് കൊറോണ വൈറസ് എന്ന പേര് ലഭിച്ചത്. ലക്ഷണങ്ങൾ : ശ്വാസ നാളിയെ ബാധിക്കുന്ന രോഗമാണ് കൊറോണ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസം മുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ഉമിനീർ തുള്ളിയിലൂടെയാണ് രോഗം പടരുന്നത്. പ്രതിരോധനടപടികൾ : 1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. 2.സാമൂഹിക അകലം പാലിക്കുക. 3.രോഗം ഉള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. 4.ഇടയ്ക്കിടെ സോപ്പോ ഹാൻഡ്‌വാഷോ സാനിറ്ററൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. സംസ്ഥാന സർക്കാർ 'break the chain' പദ്ധതിയിലൂടെയും ' stay home stay health' പ്രോഗ്രാമിലൂടെയും കൊറോണ വൈറസ്സിനെ തുരത്താൻ കഠിന പരിശ്രമം നടത്തുകയാണ്. കൈകൾ വൃത്തിയായി കഴുകുന്നതിലൂടെ ഞാനും ഈ പരിശ്രമത്തിൽ പങ്കുചേരുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം