എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/കൊറോണ ഒരു പുനർചിന്തനം
കൊറോണ ഒരു പുനർചിന്തനം
ഒരു ചാറ്റൽ മഴയായി വന്ന് ഒടുവിൽ പേമാരി ആയി മാറിയ മനുഷ്യ രാശിയെ തന്നെ പിടിച്ച് പിഴുതു എറിയാൻ തക്ക ശേഷി ഉളള ഒരു രാക്ഷസൻ " corona". ലോക ജനതയെ മുഴുവൻ ഈ രാക്ഷസൻ തടങ്ക്ലിലാകി. മാനവരാശി പ്രതിരോധിക്കാൻ ആവതും ശ്രമിക്കുന്നു. ഇന്ന് ലോകത്താകമാനം ഒരു ലക്ഷത്തിൽ ഏറെ പേർ മരിക്കുന്നു എന്ന ദുഃഖ വാർത്തയാണ് ദൃശ്യമാധ്യമങ്ങളിലൂടെ കാണാൻ സാധിക്കുന്നത്. ഭൂമിയിൽ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും covid-19 എത്തിക്കഴിഞ്ഞു. മാർച്ച് 25 വരെ ഉള്ള റിപ്പോർട് അനുസരിച്ചു 120 രാജ്യങ്ങളിൽ covid -19 എത്തികഴിഞ്ഞു. മരണ സംഖ്യ നാൾക്കുനാൾ ഉയർന്നു വരുകയാണ്.
ഇന്ത്യയിലെ മാത്രമല്ല, ലോകം മുഴുവനും ഉള്ള പ്രസിദ്ധ ക്ഷേത്രങ്ങൾ, വിനോദ സഞ്ചാ കേന്ദ്രങ്ങൾ, കടകൾ, എന്തിനേറെ വിദ്യാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്നു. ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച corona ക്ക് എതിരായി ലോക ആരോഗ്യ സംഘടന(WHO) ജനുവരി 30ന് തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ സാധിക്കുന്ന ഒരു വൈറസ് ആണ് corona. ഇതിനെതിരെ ഉളള മരുന്നോ പ്രതിരോധ വാക്സിനോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതിനാൽ തന്നെ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക എന്നത് അല്ലാതെ വേറെ വഴിയില്ല.
വ്യക്തി ശുചിത്വം എന്നത് പോലെ തന്നെ സാമൂഹിക അകലം പാലിക്കുക, ആൾകൂട്ടങ്ങളും ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുക. കൈകൾ ഇടയ്കിടയ്ക് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക തുടങ്ങിയ വളരെ നിസാരമായ പ്രവർത്തികളിൽ കൂടി ഈ ഭീകരനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ ഇന്ന് നമ്മുടെ ഭരണ കൂടവും സന്നദ്ധ പ്രവർത്തകരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വൈറസ് അല്ല നമ്മൾ തന്നെയാണ്. കാരണം, കഴിഞ്ഞ പ്രളയത്തിന് വീട്ടിൽ നിന്നിറങ്ങാൻ അഭ്യർത്ഥിച്ചിട്ട് ഇറങ്ങാൻ മടിച്ചവർ ഇന്ന് വീട്ടിലിരികാൻ തയാറാകുന്നില്ല.
എന്റെ ഈ ലേഖനത്തിലൂടെ മേൽ പറഞ്ഞ കാര്യങ്ങളെക്കാൾ ഉപരിയായി ഞാൻ പറയാൻ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങൾ കൂടി രേഖപെടുത്തുന്നു. നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത സാധാരണ ഒരു കുഞ്ഞു വൈറസ് ഈ ലോകം മുഴുവൻ നിയന്ത്രിക്കുമ്പോൾ അതു നമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നമ്മൾ അറിയേണ്ടതല്ലേ? ഇന്ന് നമുക്കിടയിൽ ആഘോഷങ്ങളില്ല, ആചാരങ്ങളില്ല, അനാവശ്യ യാത്രകളില്ല എല്ലാവരും അവരവരുടെ കുടുംബതോടെ സ്വസ്ഥമായി ജീവിക്കുന്നു. വൈകുന്നേരങ്ങളിൽ നഗരഗ്രാമ പ്രദേശങ്ങളിൽ ആരുമില്ല. കുടുംബ പ്രാർത്ഥനകൾ, വായന ശീലം, നമ്മുടെ തൊടിയിലെ പച്ചക്കറികൾ, ചെറിയ കൃഷികൾ എല്ലാം നമ്മിലേക്ക് തിരികെ വന്നിരിക്കുന്നു. ഇപ്പോൾ നമുക്ക് നമ്മുടെ അയൽക്കാരുമായി സംസാരിക്കാൻ സമയമുണ്ട്. ആലോചിച്ചു നോക്കു.........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ