സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പെറ്റമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പെറ്റമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെറ്റമ്മ


അമ്മേ നിനക്കുപകരമായ് വയ്ക്കുവാനെന്തുണ്ടീ ഭൂമിയിൽ
അത്രക്കമൂല്യമായ് നിന്റ നിസ്വാർത്ഥ നിമിഷങ്ങൾക്കൊക്കെയും
എന്തു പ്രതിഫലം നൽകും നരകുലം എത്ര വളർന്നാലു-
മെങ്ങോട്ടുയർന്നാലും പുത്രവർഗ്ഗത്തിനെന്നെങ്കിലുമാവുമോ
പെറ്റ വയറിൻ മഹത്വമറിയുവാൻ.
പൊക്കിൾക്കൊടിയുടെ ദാർഢ്യമളക്കുവാൻ.

ഫാബി വി. എൻ.
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത