അമ്മേ നിനക്കുപകരമായ് വയ്ക്കുവാനെന്തുണ്ടീ ഭൂമിയിൽ
അത്രക്കമൂല്യമായ് നിന്റ നിസ്വാർത്ഥ നിമിഷങ്ങൾക്കൊക്കെയും
എന്തു പ്രതിഫലം നൽകും നരകുലം എത്ര വളർന്നാലു-
മെങ്ങോട്ടുയർന്നാലും പുത്രവർഗ്ഗത്തിനെന്നെങ്കിലുമാവുമോ
പെറ്റ വയറിൻ മഹത്വമറിയുവാൻ.
പൊക്കിൾക്കൊടിയുടെ ദാർഢ്യമളക്കുവാൻ.