എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ കാണാൻ മറന്ന കാഴ്ചകൾ
കാണാൻ മറന്ന കാഴ്ചകൾ
ജനൽപാളികളിലെ വിടവിലൂടെ വിരലോടിച്ച് ഒരു കുളിർമ്മ അവൾ സ്വന്തമാക്കി.ആ കുളിർമ്മയെ വരണ്ട നിർജീവമായ തന്റെ ഹൃദയത്തിലേയ്ക്ക് അവൾ പകർന്നു.ഇരമ്പിയാർന്ന മഴ തോർന്നപ്പോൾ ആജനൽ പാളികളിൽബലമമർത്തി ഇരുട്ടിന്റെ മൂടുപടംമാറ്റി പ്രകാശത്തിന്റെ സാന്നിധ്യം ഉണ്ടായി.പതിയെകട്ടിലിന്മേൽ എഴുന്നേറ്റിരുന്ന് അവൾ ഒന്നു പാളിനോക്കി.എവിടെയോ നഷ്ടപ്പെട്ട .ബാല്യവും,കൗമാരവും,യൗവനവും.....ചിത്രങ്ങളായി അവളുടെ മുൻപിൽ പ്രതിഫലിച്ചു. ശാന്തമായിത്തീർന്ന പ്രകൃതിയിലേയ്ക്ക് നോക്കിയപ്പോൾ പ്രകൃതി ഒരുക്കി വച്ച ദൃശ്യ വിസ്മയം അവൾ കണ്ടു.എവിടെയോ വച്ച് കണ്ടിട്ടും മുഖം തിരിച്ചു കളഞ്ഞ കാഴ്ചകളിലേയ്ക്ക്....നീറുന്ന മനസ്സിന്റേയും ശരീരത്തിന്റേയുംവേദന കണ്ണീരായി ഇറ്റിറ്റു വീണു. ആ ചുണ്ടുകൾ മന്തൃിച്ചു കാണാൻ മറന്നുപോയ കാഴ്ചകളെക്കുറിച്ച്....പക്ഷേ ആ ശബ്ദങ്ങൾ അവളിലേയ്ക്തന്നെ പ്രതിധ്വനിച്ചു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ