ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/ഒരു കോറോണക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് Govt. LPBS Karakulam/അക്ഷരവൃക്ഷം/'ഒരു കോറോണക്കഥ' എന്ന താൾ [[ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷ...)
'ഒരു കോറോണക്കഥ'
'കൊറോണ എന്ന മഹാമാരിയെ വ്യക്തിശുചിത്വത്തിലൂടെ അകറ്റാം'  എന്ന പത്രത്തിലെ തലക്കെട്ട് വായിച്ചു കൊണ്ടാണ് അച്ഛൻ രാമുവിനെയും ദാമുവിനെയും വിളിച്ചത്. വികൃതിക്കുട്ടികളായിരുന്നു അവർ. കൊറോണ അവധിക്കാലം ആസ്വദിക്കുകയായിരുന്നു രണ്ടുപേരും .അവർ അച്ഛന്റെ അടുത്തെത്തി. അച്ഛൻ പത്രത്തിൽ വന്ന കൊറോണയെ കുറിച്ചുള്ള വാർത്തകൾ മുഴുവൻ അവരെ വായിച്ചു കേൾപ്പിച്ചു.'എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം 'എന്നെല്ലാം അച്ഛൻ അവരോടു പറഞ്ഞു. രണ്ടാളും തലകുലുക്കി സമ്മതിച്ചിട്ടു വീണ്ടും കളിക്കാനായി മുറ്റത്തേയ്ക്കിറങ്ങി. അവർ വൈകുവോളം കളിച്ചു. കളികഴിഞ്ഞ് പറമ്പിൽ വീണു കിടന്ന മാമ്പഴങ്ങൾ പെറുക്കിയെടുത്തു കഴിക്കാൻ തുടങ്ങി. 'മക്കളേ അതു കഴുകി കഴിക്ക് 'അമ്മ വിളിച്ചു പറഞ്ഞെങ്കിലും അവർ അതു കാര്യമാക്കാതെ മാമ്പഴങ്ങൾ കഴിക്കാൻ തുടങ്ങി. കളിച്ചുതളർന്ന അവർ നേരേ ടിവിയുടെ അടുത്തേക്കാണ് ഓടിയത്. ഒരുപാടുവഴക്കുകേട്ടശേഷം രണ്ടാളും കുളിക്കാനിറങ്ങി .

എന്നും രാവിലെ എഴുന്നേറ്റു വരുന്ന കുട്ടികളെ കാണാഞ്ഞ് അമ്മ മുറിയിൽ ചെന്ന് നോക്കിയപ്പോൾ രണ്ടു പേരും കട്ടിലിൽ പുതച്ചുമൂടി കിടന്നുറങ്ങുകയാണ്. അമ്മ അടുത്ത് ചെന്ന് നോക്കിയപ്പോൾ രണ്ടു പേർക്കും പൊള്ളുന്ന പനി. അവരെ വേഗം ആശുപത്രിയിൽ കൊണ്ടുപോയി. കൊറോണ എന്ന രോഗം പടർന്ന് പിടിക്കുന്ന സമയമായതുകൊണ്ട് ഡോക്ടർ അവരെ പരിശോധനകൾക്ക് വിധേയമാക്കി. 3 ദിവസം കഴിഞ്ഞ് റിസൾട്ട് വന്നു. നെഗറ്റീവ് ആണ് . ഡോക്ടർ കുട്ടികളെ അടുത്തു വിളിച്ചു പറഞ്ഞു.’ കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചിരിക്കുന്ന കാലമാണിത് .വീട്ടിലിരുന്നും ശുചിത്വം പാലിച്ചും മാത്രമേ കോറോണയെ അകറ്റാനാകൂ ‘. ഡോക്ടർ വ്യക്തിശുചിത്വത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

അച്ഛൻ പറഞ്ഞത് ഞങ്ങൾ അനുസരിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നവർക്ക് മനസിലായി. അന്നുമുതൽ ആ കുട്ടികൾ വ്യക്തി ശുചിത്വം പാലിക്കാൻ തുടങ്ങി.
അനുഷ .എ
നാല് A ഗവ.എൽ .പി .ബി .എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ