സഹായം Reading Problems? Click here


ഗവ. എൽ.പി.ബി.എസ്. കരകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(42509 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ.എൽ പി ബി എസ് കരകുളം
ഗവ. എൽ.പി.ബി.എസ്. കരകുളം
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1884
സ്കൂൾ കോഡ് 42509
സ്ഥലം കരകുളം
സ്കൂൾ വിലാസം ഏണിക്കര
കരകുളം പി.ഒ
പിൻ കോഡ് 695564
സ്കൂൾ ഫോൺ 0472 2370103
സ്കൂൾ ഇമെയിൽ glpbskarakulam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽപി
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 24
പെൺ കുട്ടികളുടെ എണ്ണം 21
വിദ്യാർത്ഥികളുടെ എണ്ണം 45
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ കുമാരി ആർ.എൽ.ജലജ
പി.ടി.ഏ. പ്രസിഡണ്ട് രാജേഷ് എസ്.വി.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
05/ 01/ 2019 ന് Devianil
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .

മേലേ വിളാകത്ത് പരേതനായ ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.

1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.

ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ .പാച്ചു പിള്ളയാണ്.

പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.ബി.എസ്._കരകുളം&oldid=575254" എന്ന താളിൽനിന്നു ശേഖരിച്ചത്