ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം
ഇങ്ങനെയും ഒരു അവധിക്കാലം
ജീവിതത്തിൽ ഇങ്ങനെയുള്ള ഒരു അവധിക്കാലം ഞാൻ കഴിച്ചു കൂട്ടിയിട്ടില്ല. ഭക്ഷണത്തിൽ മായം ചേർത്തതിനാൽ ഭക്ഷണത്തെ വിശ്വസിക്കാൻ പോലും വയ്യാതെയായി. കാർട്ടൂണിലെ കാർത്തുവിന്റെ വായിൽ നിന്നു പോലും കോറോണയെ പറ്റിയുള്ള കാര്യങ്ങളാണ് വരുന്നത്. കൊറോണ കാലം! അതിനിടയിൽ സ്പ്രിങ്ഷൂ കാലിലിട്ട് കുറച്ചാളുകൾ മനുഷ്യരെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. കുഞ്ഞു പുഴുക്കളുടെ അത്ര പോലും വലിപ്പമില്ലാത്ത കൊറോണ വൈറസ് ഈ ലോകത്തെ തന്നെ പിടിച്ചുകിട്ടിയിരിക്കുകയാണ്. ഇങ്ങനെയുള്ള ഒരവധിക്കാലം ഞാൻ മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല. കൊറോണ വൈറസ് കാരണം പുറത്ത് പോകാൻ പോലും വയ്യാതെയായി. പുറത്ത് പോകാൻ പാടില്ല എന്നാണ് നിയമം. പക്ഷെ അതു കേൾക്കാതെ നടക്കുന്ന ചിലരുണ്ട്. അവർ കാരണം പടർന്നു പിടിക്കുകയാണ് കൊറോണ എന്ന വൈറസ്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക. സ്കൂൾ തുറക്കുന്ന കാലമാകുമ്പോഴേക്കും ഇതിനു ഒരവസാനം ഉണ്ടായാൽ മതിയായിരുന്നു. എങ്കിൽ എല്ലാവർക്കും സ്കൂളിൽ വന്നു സന്തോഷത്തോടെ പഠിക്കാനും കളിക്കാനും കഴിഞ്ഞേനെ. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാമായിരുന്നു. ഇപ്പോഴാണ് ഞങ്ങൾ ചിന്തിച്ചത്; ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒരു വലിയ മാവോ പ്ലാവോ ഉണ്ടായിരുന്നെങ്കിൽ... അതിൽ ഊഞ്ഞാൽ കെട്ടി ആടിക്കളിക്കാമായിരുന്നു. എത്രയെന്നു വെച്ചിട്ടാ വീടിന്റെ ഉള്ളിൽ ഇരുന്ന് കളിക്കുന്നത്. കൂട്ടുകാരെ കാണാനെല്ലാം കൊതിയാവുന്നു. കഴിഞ്ഞ അവധിക്കാലത്ത് ഞങ്ങളെല്ലാം വിരുന്നു പോയിരുന്നു. ഇപ്പോൾ അതിനും വയ്യ! കൊറോണയെ ശപിച്ചു വീട്ടിലിരിക്കുക തന്നെ. വീട്ടിലിരുന്നപ്പോൾ മുതിർന്നവരുടെ കുട്ടിക്കാല അനുഭവങ്ങളെല്ലാം കേട്ടു. കുളത്തിൽ കുളിക്കാൻ പോയതും മാവിൽ കയറി മാങ്ങ പറിച്ചു ഉപ്പു കൂട്ടി തിന്നതും കണ്ണുപൊത്തിക്കളിച്ചതും ഒക്കെ. അവരുടെ കാലത്തു നമ്മൾ കാണാത്തതും കളിക്കാത്തതുമായ കുറെ കളികളുണ്ട്. പിന്നെ അതുമല്ല, അവർ കഴിച്ചിരുന്ന ഭക്ഷണങ്ങളോ... പച്ചക്കായയുടെ തൊലികൊണ്ട് ഉപ്പേരി, പനയുടെ പൊടികൊണ്ട് കഞ്ഞി, ചക്കപ്പുഴുക്ക്, കാച്ചിൽ പുഴുങ്ങിയത്, അങ്ങനെഎങ്ങനെ നമ്മൾ കഴിച്ചിട്ടില്ലാത്ത പലതും. എന്തൊക്കെ പറഞ്ഞാലും പുറത്തിറങ്ങി കളിക്കുന്നതിനിടെ രസം ഒന്ന് വേറെത്തന്നെ. കൂട്ടുകാരോടൊപ്പം ഓടികളിക്കുന്നതും, കഥപറയുന്നതും, മണ്ണപ്പം ചുട്ടു കളിക്കുന്നതും ഒക്കെ രസം thanne. എന്നാണാവോ ഈ കൊറോണ കാലം തീരുക! ഒരു നല്ല നാളെക്കായി പ്രാർത്ഥിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KONDOTTY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KONDOTTY ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- MALAPPURAM ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ