ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ മരം ഒരു വരം
മരം ഒരു വരം
ഒരിടത്ത് രണ്ട് വേട്ടക്കാരുണ്ടായിരുന്നു രാജുവും സോനുവും എന്നായിരുന്നു അവരുടെ പേര്. അവർ മഹാദുഷ്ടൻമാരായിരുന്നു.കാടായ കാടെല്ലാം അവർ വെട്ടിനശിപ്പിച്ചു.ചെറിയ മരങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല. ജനങ്ങൾ അവരെ കൊണ്ട് പൊറുതിമുട്ടി. അങ്ങനെയിരിക്കെ അവർ ഒരു പുതിയ പദ്ധതിക്ക് രൂപം നൽകി. ഒരു വലിയ ഫാക്ടറി അവിടെ സ്ഥാപിക്കുക. നാട്ടുകാരെ പറഞ്ഞ് കബളിപ്പിച്ച് അവർ അവിടെ ഫാക്ടറി പണിതു. ഫാക്ടറി വന്നാലുള്ള വിപത്തിനെക്കുറിച്ച് ഗ്രാമവാസികൾക്ക് അറിവുണ്ടായിരുന്നില്ല അതിനാൽ രാജുവിൻ്റെയും സോമിവിൻ്റയും പദ്ധതികൾ സുഗമമായി നടന്നു. കുറച്ച് കാലം കടന്നു പോയി. അങ്ങനെയിരിക്കെ ഗ്രാമവാസികൾക്ക് രോഗങ്ങൾ പിടിപെടാൻ തുടങ്ങി. അവിടെ കുടിവെള്ള ക്ഷാമവും അനുഭവപ്പെടാൻ തുടങ്ങി. മരങ്ങളില്ലാത്തതിനാൽ മഴ കുറഞ്ഞു ജനങ്ങളാകെ വലഞ്ഞു.രാജുവിനും സോനുവിനും അവരുടെ തെറ്റ് മനസിലായി തുടങ്ങി.പക്ഷെ എന്തു ചെയ്യാം .അവർ ചിന്തിക്കാൻ തുടങ്ങി. പഴയ ഗ്രാമം തിരിച്ചു കൊണ്ടുവരാൻ തീരുമാനിച്ചു.ധാരാളം വൃക്ഷ ത്തൈകൾ വച്ചുപിടിപിച്ചു. അവയെ നനച്ചു പരിപാലിച്ചു. താമസിക്കാതെ ഗ്രാമത്തിൻ്റെ നന്മ തിരികെയെത്തി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ