ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു ....

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകാ സമസ്താ സുഖിനോ ഭവന്തു ....

ലോകമാകെ നടുങ്ങീടുന്നു ഭീതിയോടെ .......
ലോകമാകെ നിശ്ചലമായീടുന്നു കരുതലോടെ ....
കൊറോണയെന്ന മഹാമാരിതൻ താണ്ഡവം .....
കൂട്ടിലകപ്പെട്ട കിളികളെ പോലെ നാം
സ്കൂളില്ല ..യാത്രകളില്ല
ആഘോഷമില്ല..ആരവങ്ങളുമില്ല ...
ചുറ്റിലും ഇരുൾ വന്നു മൂടുന്നു ...
ഏകാന്തത നമ്മളിൽ പടരുന്നു
അതിജീവിക്കും നാം ....
ഈ കൊറോണയേയും
വൃത്തിയായ് കൈകൾ കഴുകീടേണം ..
ആരോഗ്യവൃന്ദത്തെ അനുസരിച്ചീടേണം ...
തളരരുത് സോദരരേ… തകരരുത് നിങ്ങൾ ..
താങ്ങായ് തണലായ് നിന്നീടുക
പരസ്പരം താങ്ങായ് തണലായ്‌ നിന്നീടുക ……
മനമുരുകി പ്രാർത്ഥിക്കാം
കരളുരുകി പ്രാർത്ഥിക്കാം
ലോകാ സമസ്താ സുഖിനോ ഭവന്തു …..
ലോകാ സമസ്താ സുഖിനോ ഭവന്തു ........
 

ശ്രീനന്ദന .എസ്
9F ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത