സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഡോണയും റോസാപ്പൂവും

22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Therese44443 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഡോണയും റോസാപ്പൂവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡോണയും റോസാപ്പൂവും

ദൂരെ ദൂരെ ഒരു മലനാട്ടിൽ ഡോണ എന്ന് പേരുള്ള ഒരു മിടുക്കി പെൺകുട്ടി ഉണ്ടായിരുന്നു. എല്ലാവരോടും അനുസരണയോടെ പെരുമാറുന്ന അവളെ അവളുടെ അച്ഛനും അമ്മയ്ക്കും ടീച്ചറിനുമൊക്കെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഒരു ദിവസം അവൾ പള്ളിയിൽ പോകുമ്പോൾ അവളുടെ കൂട്ടുകാരി ടീനയുടെ വീട്ടിൽ നല്ലൊരു പൂന്തോട്ടം കണ്ടു. ഹായ് മനോഹരമായ പൂന്തോട്ടം ...... എനിക്കും ഇത് പോലൊരു പൂന്തോട്ടം ഉണ്ടാക്കണം. അങ്ങനെ അവൾ തന്റെ വീട്ടുമുറ്റത്തു ആദ്യം ഒരു റോസാച്ചെടി നട്ടു. എല്ലാ ദിവസവും അവൾ അതിന് വെള്ളമൊഴിച്ചു പരിപാലിക്കുമായിരുന്നു. അങ്ങനെ ചെടി വളർന്നു പൂക്കളും വിരിഞ്ഞു. അവൾക്ക് സന്തോഷമായി. ദിവസവും ഓരോ പൂവ് ചൂടി അവൾ സ്കൂളിൽ പോയിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം സ്കൂൾ അവധിയായി. കോവിഡ് 19 എന്ന രോഗം പടർന്നു പിടിക്കുന്നതാണ് ഇതിനു കാരണമെന്ന് അവൾക്ക് പിന്നീട് മനസിലായി. അവൾക്ക് വളരെ സങ്കടമായി. പെട്ടെന്ന് അവൾക്കൊരു ബുദ്ധി തോന്നി. അവൾ ഓടിപ്പോയി ഒരു റോസാപുഷ്പമെടുത്ത് ഈശോയുടെ രൂപത്തിന് മുമ്പിൽ വച്ചു. അങ്ങനെ ഡോണ ഓരോ ദിവസവും ഓരോ പൂക്കൾ ഈശോയുടെ മുമ്പിൽ വച്ചു കൊറോണ എന്ന മാരക വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു ........

നിയ ബി മരിയ
1 b സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ