22:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നീയില്ലാതെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് ഞാൻ മുഖത്താഞ്ഞടിച്ചു
നിരന്തരം കുറ്റപ്പെടുത്തി
ഒപ്പം , തലോടുന്നുമുണ്ടായിരുന്നു
കണ്ടില്ല, നീ സ്പർശനമേറ്റ്
മിനുമിനുത്തതായി . . . . .
ഒടുക്കം ഒരു വേനലവധിക്ക്
മഴ തോർന്ന നേരത്തു,
നിന്നെ അന്ധകാരത്തിലാഴ്‌ത്തി
വിദൂരങ്ങളിലേക്കു നടന്നകന്നത്
നിയോഗംകൊണ്ടു മാത്രമാണ്.
അറിയാം ,
എന്റെ ഓളങ്ങൾ നിറമുള്ളതാകുന്നത്
നിന്റെ ചിരിയിലാണെന്ന് . . . . .