ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/നീയില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
നീയില്ലാതെ

അന്ന് ഞാൻ മുഖത്താഞ്ഞടിച്ചു
നിരന്തരം കുറ്റപ്പെടുത്തി
ഒപ്പം , തലോടുന്നുമുണ്ടായിരുന്നു
കണ്ടില്ല, നീ സ്പർശനമേറ്റ്
മിനുമിനുത്തതായി . . . . .

ഒടുക്കം ഒരു വേനലവധിക്ക്
മഴ തോർന്ന നേരത്തു,
നിന്നെ അന്ധകാരത്തിലാഴ്‌ത്തി
വിദൂരങ്ങളിലേക്കു നടന്നകന്നത്
നിയോഗംകൊണ്ടു മാത്രമാണ്.
അറിയാം ,
എന്റെ ഓളങ്ങൾ നിറമുള്ളതാകുന്നത്
നിന്റെ ചിരിയിലാണെന്ന് . . . . .
 

സാന്ദ്ര എസ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത