സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെ ഉത്തരവാദിത്വം
നമ്മുടെ ഉത്തരവാദിത്വം
ശാന്തസുന്ദരമായ ഒരു ഭൂമിയെ കുറിച്ച് പറഞ്ഞുകേട്ട അറിവ് മാത്രമേ എനിക്കുള്ളൂ .മുതിർന്നവരിൽ നിന്നും പഴയകാലത്തെ പറ്റി കേൾക്കുമ്പോൾ വർണ്ണ സുന്ദരമായ ഒരു ചിത്രം മനസിലൂടെ കടന്നു പോകും .കള കളം പാടി ഒഴുകുന്ന ഒഴുകുന്ന പുഴകൾ .എന്നും കുളിക്കാൻ അവർ പുഴയിൽ ആയിരുന്നത്ര പോയിരുന്നത് .ഇന്ന് ആരാണ് പുഴയിൽ കുളിക്കാൻ ധൈര്യപ്പെടുന്നത് .മലിനമായ പുഴകളാണ് ഇന്ന് എങ്ങും .ഫാക്ടറി മാലിന്യങ്ങൾ ചപ്പുചവറുകൾ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ കക്കൂസ് മാലിന്യങ്ങൾ എന്നിങ്ങനെ പുഴകളും തോടുകളും നിറഞ്ഞു കിടക്കുകയാണ് .ഇന്ന് ആ വെള്ളം കൃഷിക്കോ കുളിക്കാനോ ഒന്നും യോഗ്യമല്ല .പണ്ട് പച്ചക്കറികളും പഴവർഗ്ഗങ്ങളും സ്വന്തമായി തോട്ടത്തിൽ കൃഷി ചെയ്താണ് ഉപയോഗിച്ചിരുന്നത് .ഇന്ന് ആർക്കാണ് ഇതിനൊക്കെ നേരം .അഥവാ കൃഷി ചെയ്താൽ തന്നെ രാസവളങ്ങളുടെ അമിത പ്രയോഗം മൂലം വളക്കൂറു നഷ്ടപെട്ട മണ്ണിൽ എന്തുണ്ടാകാനാ .?മാത്രമല്ല പുരയിടങ്ങളിൽ പോലും ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ് .ഒരു മഴ പെയ്താൽ വെള്ളം മണ്ണിലേക്ക് ഇറങ്ങുന്നില്ല .തോട്ടിലൂടെയോ പുഴയിലൂടെയോ കനലിലൂടെയോ ഒഴുകുന്നില്ല .പകരം അവിടെ കെട്ടി കിടന്നു പകർച്ചവ്യാധി ഉണ്ടാകുന്നു .മഴവെള്ളം മണ്ണിൽ ഇറങ്ങാത്തതുകൊണ്ടു കിണറുകളിൽ പോലും വെള്ളമില്ല .കുടിയ്ക്കാൻ ഒരിറ്റു വെള്ളത്തിന് വേണ്ടി മനുശ്യൻ ഇന്ന് നെട്ടോട്ടം ഓടുവാണ് .വെള്ളം പോലും വില കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ .പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അത് എത്രത്തോളം നമ്മുടെ അന്തരീക്ഷത്തെ മലിനമാകുന്നുണ്ട് എന്ന് നാം അറിയുന്നില്ല .വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വമിച്ചുയരുന്ന പുക ശുദ്ധവായുവിന്റെ ലഭ്യത എത്രത്തോളം കുറച്ചിരിക്കുന്നു .അത് എന്തെല്ലാം രോഗത്തിന് കാരണമാകുന്നു .ഇതിനെല്ലാം ഉത്തരവാദി ആരാണ് .എന്തിനേറെ ചിന്തിക്കുന്ന മറ്റാരുമല്ല നാം തന്നെ ആണ് .നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് .നാം എല്ലാരും ഒത്തൊരുമിച്ചു പരിശ്രമിച്ചാൽ നമ്മുടെ നാടിൻറെ ഇപ്പോഴത്തെ മലിനമായ അവസ്ഥയെ ഒരുപാട് പുറകോട്ടു കൊണ്ടുപോകാൻ നമുക്കു സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ