കുമരകം എബിഎം ഗവ യുപിഎസ്/അക്ഷരവൃക്ഷം/വരൾച്ച

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വരൾച്ച <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരൾച്ച

മഞ്ഞു പോയ് വേനലായ്
പൂമരം പൂക്കാതായി
ചിരിമാഞ്ഞ കുഞ്ഞുപൂ
തല താഴ്ത്തി നിൽക്കുന്നൂ

തളിരിലകൾ കാണാതായ്
പുഴകളും കാണാതായ്
കുഞ്ഞു നീർച്ചാലും വരണ്ടുപോയി
അതിൽ നീന്തി തുടിച്ച പരലും പോയി
പാടും കുയിലും പറന്നു പോയി

മീനില്ല പുഴയില്ല പൂവില്ല പുല്ലില്ല
മരമില്ല കുന്നിൻ ചെരുവുമില്ല
കിളിയില്ല അണ്ണാറക്കണ്ണനില്ല
പാടത്തു കുട്ടികളാരുമില്ല

ചുട്ടു പഴുത്ത മണൽത്തരികളല്ലാതെ
ഒന്നുമേ ചുറ്റിലും ബാക്കിയില്ല
നഷ്ടപ്പെട്ടവക്ക് പകരമായി
വെക്കുവാനൊന്നുമേ ബാക്കിയില്ല


 

അമൃത പ്രശാന്ത്
6 എ കുമരകം എബിഎം ഗവ യുപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത