ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത
                                   പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുവാൻ  വേണ്ടിയാണ് 1972  മുതൽ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. പ്രകൃതി നമുക്ക്  ശുദ്ധവായു,

ശുദ്ധജലം തുടങ്ങി ധാരാളം ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്നു. എന്നാൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണമനോഭാവം മൂലം ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, വരൾച്ച തുടങ്ങിയ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ‍്യമാകുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ആധിക്യമാണ്.

                       ജീവജാലങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ വിശാലമായ ഉറവിടമായ വനങ്ങൾ, അതുപോലെ മറ്റ് വരദാനങ്ങളായ കുന്നുകൾ, പർവതങ്ങൾ.സമുദ്രങ്ങൾ 

തുടങ്ങിയവയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾക്ക് ഉത്തമ ദൃഷ്ടാന്തമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക് മണ്ണിൽ വലിച്ചെറിയാതെ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

              പ്രകൃതിയെ കീഴടക്കാതെ ,  അതിന്  കീഴടങ്ങാതെ തുല്യനിലയിൽ വർത്തിക്കാൻ  മനുഷ്യൻ  ഇനിയെങ്കിലും പഠിക്കണം. അല്ലെങ്കിൽ ധാരാളം തിരിച്ചടികൾ 

അവന് നേരിടേണ്ടിവരുമെന്ന് തീർച്ച

                                                      -------------------------------------------------------  
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്
വൈശാഖി എസ് വി
7A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം