ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ദിനങ്ങൾ

22:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ ദിനങ്ങൾ

കാട്ടിലേക്ക് എന്നും മരം വെട്ടാൻ വരുന്ന ദാമുവിനെ കാണാനില്ല. നായാട്ടിനു വരാറുള്ള വാസുവിനെയും കണ്ടിട്ടു കുറച്ചുനാളായി. ആദ്യം നാട്ടിലെന്തോ ഹർത്താലാണെന്നാണ് മൃഗങ്ങളെല്ലാം വിചാരിച്ചത്. അല്ലാതെ ഇത്രനാളും ഇവരാരും കാട്ടിൽ വരാതിരിക്കില്ല. പിന്നെയും ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അവർക്കേ വർക്കും സംശയം തുടങ്ങിയത്. നാട്ടിലേക്ക് പോയി തിരിച്ചുവന്ന കുഞ്ഞിക്കുരുവിയാണ് കാര്യത്തിന്റെ ഗൗരവം അവരോട് വ്യക്തമാക്കിയത്. നാട്ടിൽ ഒരു വൈറസ് പടർന്നു പിടിച്ചിരിക്കുകയാണത്രെ. മനുഷ്യരെയൊന്നും അതുകൊണ്ട് പുറത്തു കാണാനില്ലെന്ന്. നമുക്കൊന്ന് പോയി നോക്കണ്ടേ? അവർക്ക് എന്ത് സംഭവിച്ചുയെന്നെങ്കിലും നമുക്ക് അറിയണ്ടേ? കാരണവരായ കരടി ചോദിച്ചു. അതെ, എല്ലാവരും പോകാനായി തീരുമാനിച്ചു. പുഴയും കടന്ന് മൃഗങ്ങളുടെ ഒരു സംഘം വരിവരിയായി നാട് കാണാനിറങ്ങി. റോഡ്, ചന്ത എല്ലാം വിജനമായിരി ക്കുന്നു. ചന്തയിൽ കച്ചവടം നടത്താത്ത പഴകൂനകളിൽ കയറി കുരങ്ങൻമാരെല്ലാ വരും അവരുടെ വിശപ്പ് മാറ്റാൻ തുടങ്ങി. അവരുടെ കാട്ടിൽ നിന്നും കൊണ്ടുവന്നതാണ് ഈ ഞാവൽപ്പഴങ്ങൾ. അതിപ്പോൾ ആർക്കും വേണ്ടാതെ കൂട്ടിയിട്ടിരിക്കുന്നു. അവർ വഴികളിലൂടെ നടന്നു പുരയിടങ്ങളിലേക്ക് എത്തി നോക്കി. ടക് ടക് ശബ്ദത്തോടെ മണ്ണിൽ കിളക്കുന്ന അയാളെ അവന് ഒറ്റനോട്ടത്തിൽ മനസ്സിലായി. അതെ ദാമുവാണത്. താൻ വസിച്ചിരുന്ന മരം വെട്ടി വിറകാക്കിയത് അയാളാണ്. തന്റെ കിടപ്പാടം ഇല്ലാതാക്കിയയാൾ. അയാൾ ഇന്ന് തന്റെ സ്വന്തം പുരയിടത്തിൽ കുഴിയെടുത്ത് അതിൽ മരം നടുകയാണ്, അതിന് വെള്ളമൊഴിക്കുകയാണ്. അയാളുടെ മാറ്റം അവന് അത്ഭുതകരമായി തോന്നി. വെട്ടിയ ഓരോ മരത്തിനും പകരമായി ഒരുപാട് വൃക്ഷതൈകൾ അയാൾ അവിടെ നടുകയാണ്. അതേ സമയം വഴിയുടെ മറുവശത്തേക്ക് പോയ കലമാനും സംഘവും എത്തിച്ചേർന്നത് വാസുവിന്റെ വീട്ടിലായിരുന്നു. വേട്ടക്കാരൻ വാസു അവരെ കണ്ടിട്ട് അയാളന്ന് തോക്കെടുത്തില്ല പകരം ചിരിച്ചുകൊണ്ട് മുറ്റത്തെ മൂടിവെച്ച വെള്ളത്തിന്റെ പാത്രങ്ങൾ അവർക്കായി തുറന്നുകൊടുത്തു. വീട്ടിലെ പശുക്കൾക്കായി മാറ്റി വെച്ചതിൽ നിന്ന് ഒരു കേട്ട് പുല്ലും അവർക്കായി കഴിക്കാൻ കൊടുത്തു. അവർക്കന്നാദ്യമായി വാസുവിനോട് പേടി തോന്നിയില്ല. വയറുനിറയെ ഭക്ഷണവും വെള്ളവും കഴിച്ച് അവരവിടെ നിന്നും മടങ്ങി. വാസുവിന്റെ ചെറിയമക്കൾ അന്നാദ്യമായി മാനുകളെ കണ്ട സന്തോഷത്തിൽ കൈകൊട്ടിചിരിച്ചു. താഴ്ന്നു പറന്ന കുഞ്ഞിക്കുരുവി എല്ലാവരോടുമായി പറഞ്ഞു. നമുക്കിനി തിരിച്ചു പോകാം. മനുഷ്യരെല്ലാം അവരുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഒരു ഭീകര വൈറസിനെ പേടിച്ചാണ് ഇപ്പോൾ അവരുടെ ജീവിതം. കുറച്ചു നാളുകൾക്ക് ശേഷം അവരെല്ലാം തിരിച്ചെത്തും, അവരുടെ തിരക്കുള്ള ജീവിതത്തിലേക്ക്. അതുറപ്പാണ്. നമുക്കിനി മടങ്ങാം അല്ലേ കൂട്ടുകാരെ. അങ്ങനെ നാടുകണ്ട സന്തോഷത്തിൽ അവരേവരും പുഴകടന്ന് അവരുടെ പ്രിയപ്പെട്ട കാട്ടിലേക്ക് മടങ്ങി, ഒരു ലോക്ക് ഡൗൺ കാലത്തിന്റെ ഓർമ്മയുമായി...

ഉണ്ണികൃഷ്ണൻ പി.
4 A ഗവ. യൂ. പി. എസ്സ്. പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ