ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/നമുക്കെന്തു ചെയ്യാം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കെന്തു ചെയ്യാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കെന്തു ചെയ്യാം

ആരോഗ്യപ്രവർത്തകരും സർക്കാരും
നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒരുമയോടെ നമ്മൾ സ്വീകരിക്കണം
പ്രപഞ്ചത്തോടുള്ള കടമയായി കണ്ടിടാം
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം

എവിടെയും ഇറങ്ങേണ്ട
എങ്ങും പോകേണ്ട
ഗൃഹത്തിൽ വാസമുറപ്പിച്ചീടാം
ശിഷ്ടകാലങ്ങൾ നമുക്കാഘോഷമാക്കി
പ്രവർത്തിക്കാം നമുക്ക് നാടിൻ നന്മക്കായ്
ജീവിക്കാം സ്വമനസ്സോടെ
പരക്കെ പരക്കുന്ന വൈറസു ചുറ്റും

പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്കു പോകേണ്ട
ലാപ് ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം.
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കീടാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം തൻ
തൊടേണ്ട കരം മൂക്കുമക്കണ്ണുരണ്ടും
ഇനിയുള്ള സമയം മുറുകെ പിടിക്കാം
പ്രകൃതിയെനമുക്കൊപ്പം രോഗമകറ്റാം

 

ആര്യ ബെന്നി
9 A ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത