ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/നമുക്കെന്തു ചെയ്യാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കെന്തു ചെയ്യാം

ആരോഗ്യപ്രവർത്തകരും സർക്കാരും
നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒരുമയോടെ നമ്മൾ സ്വീകരിക്കണം
പ്രപഞ്ചത്തോടുള്ള കടമയായി കണ്ടിടാം
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം

എവിടെയും ഇറങ്ങേണ്ട
എങ്ങും പോകേണ്ട
ഗൃഹത്തിൽ വാസമുറപ്പിച്ചീടാം
ശിഷ്ടകാലങ്ങൾ നമുക്കാഘോഷമാക്കി
പ്രവർത്തിക്കാം നമുക്ക് നാടിൻ നന്മക്കായ്
ജീവിക്കാം സ്വമനസ്സോടെ

പരക്കെ പരക്കുന്ന വൈറസു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്കു പോകേണ്ട
ലാപ് ടോപ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം.
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കീടാനും

ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ തൻ കരം
തൊടേണ്ട കരം കൊണ്ട് മൂക്കുമക്കണ്ണുരണ്ടും
ഇനിയുള്ള സമയം മുറുകെ പിടിക്കാം
പ്രകൃതിയെനമുക്കൊപ്പം രോഗമകറ്റാം

 

ആര്യ ബെന്നി
9 എ ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത