സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ ഞാൻ ഒരു ആരോഗ്യ മന്ത്രിയായാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ഒരു ആരോഗ്യ മന്ത്രിയായാൽ
              എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കും. കൊറോണ എന്ന രോഗം പടരുന്നത് നെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള രീതികളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കും. ഹോസ്പിറ്റൽ സൗകര്യങ്ങൾ സജ്ജീകരിക്കും. അതായത് ഹോസ്പിറ്റൽ സൗകര്യങ്ങൾ കുറവാണെങ്കിൽ ഞാൻ അതിനു വേണ്ടി സ്കൂളുകളും ഹാളുകളും ഓഫീസുകളും  താൽക്കാലിക ഹോസ്പിറ്റലുകളായി സജ്ജീകരിക്കും . കോവിഡ് രോഗബാധയെ തടയുന്ന സൗകര്യങ്ങൾ ഹോസ്പിറ്റലുകളിൽ സജ്ജമാക്കും.  ഹോസ്പിറ്റലുകളിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കും. പൊതുജനങ്ങളിൽനിന്ന് ഭയം ഇല്ലാതാക്കി ശരിയായ രീതിയിലുള്ള പ്രതിരോധത്തിന് അവരെ സജ്ജരാക്കും.
              അതായത് അവരോട് പുറത്തു പോയി വന്നാൽ കൈകൾ കഴുകി വൃത്തിയാക്കാനും, വീട്ടിൽ തന്നെ ഇരിക്കാനും പറഞ്ഞ് അവരെ ബോധവൽക്കരിക്കും. സംസ്ഥാനത്തെ എല്ലാ ആരോഗ്യ പ്രവർത്തകരെയും ഒരുമിച്ച് നിർത്തി ഈ മഹാ രോഗത്തിനെതിരെ എതിരെ ഒന്നിച്ച് പോരാടാൻ അവരെ മുന്നിൽ നിന്ന് നയിക്കും. എല്ലാത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ച് ഈ കൊറോണ രോഗത്തെ തടയും.പിന്നെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ തന്നെ താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും  ഞാൻ ഒരുക്കും. നമുക്ക് എല്ലാവർക്കും കൊറോണയെന്ന മഹാമാരിയെ ഒന്നിച്ചു തടയാം.


അനീനമേരി
4 A സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം