ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/നമ്മുക്ക് ചുറ്റും നാമറിയേണ്ടതും
നമ്മുക്ക് ചുറ്റും നാമറിയേണ്ടതും
ചിന്നു സൈക്കിളുമെടുത്ത് പുറത്തേക്കിറങ്ങാൻ ഒരുങ്ങി അതു കണ്ട മനു വിളിച്ചു പറഞ്ഞു "പുറത്തേക്കിറങ്ങല്ലേ കോവിഡ് 19 പിടിപെടും" ഇതു കേട്ട ചിന്നു പറഞ്ഞു ഇവിടെ വിദേശത്തുനിന്ന് വന്നവരായി ആരുമില്ല.മാത്രവുമല്ല ഇവിടെയെങ്ങും കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുമില്ല . വിദേശത്തുനിന്ന് വന്നവർ ഇവിടെയുമുണ്ട് അത് നമ്മൾ അറിയുന്നില്ല എന്ന്മാത്രം .കോവിഡ് 19 ആർക്കും ഉണ്ടാകാം ലക്ഷണങ്ങൾ വരുന്നതിനു മുൻപ് തന്നെ അത് പകരാൻ തുടങ്ങും.ലക്ഷണങ്ങൾ വരുമ്പോഴല്ലെ ചികിത്സ്യക്ക് വിധേയമാക്കൂ. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നത് 28 ദിവസം കഴിഞ്ഞാകും അതിനുള്ളിൽ അവരിൽ നിന്നത് മറ്റുള്ളവരിലേക്കും പകർന്നേക്കാം ഉദാഹരണത്തിന് നീ പുറത്തിറങ്ങിയപ്പോൾ നിന്റെ ദേഹത്ത് തട്ടി .നീ അവിടെ തൊട്ടിട്ട് കണ്ണിലും മൂക്കിലും വായിലുമൊക്കെ തൊട്ടു അയാൾക്ക് കൊറോണ സ്ഥിതീകരിച്ചു അപ്പോൾ നിനക്കും കൊറോണ വരും അതു മാത്രമല്ല ചുമക്കുപ്പോഴോ തുമ്മുംപ്പോഴോ പുറത്തു വരുന്ന സ്രവങ്ങളിലൂടെ വരെ കൊറോണ പകരും മനു പറഞ്ഞു .ആരു ദേഹത്തു തട്ടിയാലും തുമ്മിയാലും കുഴപ്പമില്ല . സാനിറ്റൈസർ കൊണ്ട് കൈ തുടച്ചുകളഞ്ഞതിനു ശേഷം കണ്ണിലും മൂക്കിലുമൊക്കെ തൊട്ടാൽ കുഴപ്പമില്ലല്ലോ പിന്നെ മാസ്ക് കൂടി ധരിച്ചാൽ രോഗം വരികയെ ഇല്ല ചിന്നു പറഞ്ഞു സാനിറ്റൈസർ ഒരു കെമിക്കലാണ് അത് ശരീരത്തിനുള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം മാസ്ക് എല്ലാ രോഗാണുക്കളെയും തടഞ്ഞു നിർത്തുകയില്ല മാത്രവുമല്ല നമ്മുടെ നാട്ടിൽ മാസ്കിനും സാനിറ്റൈസറിനും ക്ഷാമമുണ്ട് അത് കൊണ്ട് അനാവശ്യമായി പുറത്തിറങ്ങി അവ വെറുതെ കളയേണ്ട മനു പറഞ്ഞു .പുറത്തിറങ്ങാൻ വേണ്ടി അവസാനമായി ചിന്നു ഒരു കാര്യം പറഞ്ഞു .കേരളത്തിലെ ആരോഗ്യപ്രവർത്തകർ എന്നെ രക്ഷിച്ചുകൊള്ളും .കൊറോണ ബാധിച്ച കേരളത്തിലും മരണം സംഭവിച്ചിട്ടുണ്ട് അതിലൊരാൾ ഇനി നീ ആയാൽ എന്ത് ചെയ്യും മനു ചോദിച്ചു "അയ്യോ ഞാൻ വീട്ടിൽ തന്നെ ഇരുന്നോളാം" ചിന്നു പറഞ്ഞു .അവൾ അകത്തു കയറി കുറച്ചു നേരം കഴിഞ്ഞപ്പോൾ ചിന്നു മനുവിനോട് ചോദിച്ചു രോഗപ്രതിരോധശേഷി ഉണ്ടങ്കിലല്ലേ കോവിഡ് പൂർണമായും ഭേദമാകൂ ? രോഗപ്രതിരോധശേഷി കിട്ടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് .പോക്ഷകസമൃദ്ധമായ ആഹാരം കഴിക്കണം നല്ലതുപോലെ വ്യായാമം ചെയ്യണം മനസികസമ്മർദം അകറ്റണം മനു പറഞ്ഞു .മാനസികസമ്മർദം അകറ്റാൻ എന്തൊക്കെ ചെയ്യണം ചിന്നു ചോദിച്ചു .ചിത്രം വരക്കാം ക്രാഫ്റ്റ് ചെയ്യാം ,കവിതയെഴുതാം കഥയെഴുതാം പുസ്തകം വായിക്കാം അമ്മയെ ജോലികളിൽ സഹായിക്കാം പിന്നെ ഒരു കാര്യം കൂടി ശ്രദ്ധിക്കാം കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു വൃത്തിയായി കഴുകണം . ഇത്രയും കേട്ട ചിന്നുവിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ