ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ചെറുത്തു നിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുത്തു നിൽപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽപ്പ്

ആകസ്മികമായീ വളർന്നു നീയിതാ,
ലോകത്തെയെങ്ങും നടുക്കുന്നു നീയിതാ,
ഒരു ചെറുതിൽ നിന്നണപൊട്ടിയ-
വലിയ മഹാമാരി..

വലുതായിത്തീരുന്നിതാ, പാഞ്ഞടുക്കുന്നിതാ,
കൊന്നൊടുക്കുന്നിതാ...

അല്ലയോ മഹാമാരീ..
ആടിത്തിമിർത്തിടേണ്ട നീ,
അട്ടഹിച്ചിടേണ്ട നീ,രസിച്ചിടേണ്ട..
ശുചിത്വത്തിലൂടെ കീഴടക്കിയീടും,
തുടച്ചുമാറ്റീയിടും നിന്നെയീ കേരളീയർ

അകലം പ്രാപിച്ചൊരുമയോടെ..
തോൽപ്പിച്ചീടും ഞങ്ങൾക്കു മുന്നിൽ-
നീയെന്നും ചെറുത്.
വെടിയില്ല ജാഗ്രത, കൈവെടിയുമാശങ്കയെ,
മരണത്തിൻ കുടക്കീഴിൽ നീയകപ്പെടു-
മെന്നതാ വാസ്തവം...

അനുപമ
8 K ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത