സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


നിശ്ചലമാമീ വാതങ്ങൾ നീങ്ങുന്നു
വീഥികൾ ശൂന്യമായതു എന്തുകൊണ്ട്
പാതയിൽ കാക്കികൾ മാത്രം നിരക്കുന്നു
മനുഷ്യരെ നിങ്ങളിത് എവിടെയാണ്

ലോകത്തിൽ എന്തോ പടർന്നുപിടിച്ചു
പേടിയിൽ മുഴുകി മാനവർ
ജയിലറക്കുള്ളുപോൽ ആയിതാ വീടുകൾ
അന്നന്നേയ്‌ക്കുള്ളപ്പം തേടി
നെട്ടോട്ടം ഓടിടുന്നു മനുഷ്യർ

നാട്ടിൽനീളെ ചുറ്റിനടന്നവർ
വീട്ടിൽത്തന്നെ ഇരിപ്പായി
ചട്ടീം കലവും തട്ടീം മുട്ടീം

കോടികോടി സമ്പാദ്യമുള്ളോർ
തമ്മിൽ തമ്മിൽ കലമ്പിടുന്ന കാലം
ഓർമ്മകൾ മാത്രം
എന്നാലിപ്പോൾ കഥയതുമാറി
തമ്മിൽ തല്ലാൻ നേരവുമില്ല
അഹങ്കാരത്തിനു വകയുമില്ല
ജാതിയുമില്ല മതവുമില്ല
വർഗ്ഗവുമില്ല വർണ്ണവുമില്ല
തിരിച്ചറിവാണിത് തിരിച്ചറിവ്

 


സോയ സോജൻ
8 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത