എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മേടെവിടെ മക്കളെ കാട്ടുപുൽത്തകടിയുടെ മേടെവിടെ മക്കളെ നാം എല്ലാം കേട്ടു മറന്ന ഒരു കവിതയാണിത്. എപ്പോഴെങ്കിലും നിങ്ങൾ ചിന്തിക്കാറുണ്ടോ ഈ പറഞ്ഞ കാര്യങ്ങളെപ്പറ്റി ? ഒരു വെള്ളപ്പൊക്ക മോമണ്ണിടിച്ചിലോ ഉണ്ടാകുമ്പോൾ ഞാൻ വേവലാതിപ്പെടാറുണ്ട് ഇല്ലാതായ പലതിനെയും പറ്റി. എന്താണ് ഇവയെയൊക്കെ ഇല്ലാതാക്കുന്നത്?പ്രകൃതിദുരന്തം എന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിക്കുന്ന കുറെ ആവശ്യങ്ങൾക്കായ് പ്രകൃതിയെ ഇല്ലാതാക്കുന്നു. നിവർത്തി കെടുംമ്പോൾ പ്രകൃതി പ്രതികരിക്കുന്നു. ചുരുക്കത്തിൽ ഇതാണ് പ്രകൃതിദുരന്തം. ഏതാനും വർഷങ്ങളായി മനുഷ്യൻ പ്രകൃതിയെക്കുറിച്ച് അതീവ വ്യഗ്രതയിലാണ് . സ്വന്തം ഇല്ലത്തിനു തീ പിടിച്ചാലെന്ന പോലെ അതിനെ സംരക്ഷിക്കാനുള്ള ആലോചനകളും പദ്ധതികളും ഉച്ചകോടികളും ഒക്കെ തകൃതിയായി നടക്കുന്നു. മനുഷ്യ അധിവസിക്കുന്ന ഈ പ്രകൃതി അപകടത്തിലാണെന്ന പ്രതീതി എവിടെയും കാണാം. അതെ മനുഷ്യൻ സ്വന്തം ഇല്ലത്തിന് തീവയ്ക്കുന്നു. ദൈവം അതി മനോഹരമായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തിൽ മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും സൗഭാഗ്യത്തിനാവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാൽ മനുഷ്യൻ്റെ അമിതായ പ്രകൃതി ചൂഷണത്തിൻ്റെ പരിണത ഫലമാണ് കാലാവസ്ഥ വ്യതിയാനം, വർപിച്ചു വരുന്ന ചൂട് പരിസ്ഥിതി മലിനീകരണം എന്നിവ. നാം അധിവസിക്കുന്ന ഭൂമിയെ സംരക്ഷിക്കുവാൻ അനുഗ്രഹ ജീവികൾ വരില്ല. അത് നമ്മുടെ തന്നെ കടമയാണ്. മനുഷ്യൻ പ്രകൃതിയെ കൈകാര്യം ചെയ്യേണ്ടത് ക്രൂരനായ ചൂഷകൻ എന്ന നിലയില്ല, മറിച്ച് ഉത്തരവാദിത്വമുള്ള കാര്യസ്ഥൻ എന്ന നിലയിലാണ്. ആധുനിക മനുഷ്യൻ്റെ കടിഞ്ഞാണില്ലാത്ത ആർത്തിയും ആഡംബരവും സുഖലോലുപതയും പ്രകൃതിയെ ക്രൂരമായി നശിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇന്നത്തെ വികസന പ്രവർത്തനങ്ങൾ അധികവും പരിസ്ഥിതിയെ ഭാരപ്പെടുത്തുന്നതാണ്. പുത്തൻ സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചും , നിയമങ്ങൾ കർശനമായി പാലിച്ചും വീണ്ടും ഉപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ ഉപയോഗിച്ചും മലിനീകരണം കുറക്കാം. പരിസ്ഥിതി സംരക്ഷണത്തിനായ് നാം ഒന്നിച്ച് പോരാടണം. " അവൻ നടണം. അവനായ് ഒരു തൈ. അവൾ നടണം അവൾക്കായ് ഒരു തണൽ.ഞാൻ നാണം എനിക്കായ് ഒരു സംരക്ഷണം: "ഈ കാരു നാം മനസിൽ കുറിച്ചിടേണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ