ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധത്തിനായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധത്തിനായ്

പ്രിയപ്പെട്ട കൂട്ടുകാരെ, അവധിക്കാലം ആഘോഷമാക്കുന്ന നമ്മൾ, ഈ അവധിക്കാലത്ത് കൊറോണ എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണല്ലോ. അതിനാൽ നമ്മൾ വളരെ ജാഗ്രത ഉള്ളവരായിരിക്കണം.

ആവശ്യമില്ലാതെയുള്ള യാത്രകൾ, കൂടിച്ചേരലുകൾ, എല്ലാം ഒഴിവാക്കണം. പുറത്തിറങ്ങുമ്പോഴും തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറച്ചു പിടിക്കണം. ചുമയോ, ജലദോഷമോ, തുമ്മല്, പനിയോ ഉള്ളപ്പോൾ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക.

കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എല്ലാ പ്രായക്കാരിലും ബാധിക്കുന്നതാണ് കൊറോണ വൈറസ്. ഇതിനെതിരെ ഇതുവരെ പ്രതിരോധിക്കാനും ചികിത്സിക്കാനും പ്രത്യേകം മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമുക്ക് സാമൂഹ്യ അകലം പാലിച്ച് വീട്ടിൽ തന്നെ തുടരാം. പ്രളയത്തിൽ ഒന്നിച്ചു നിന്ന് നമുക്ക് കൊറോണക്ക് എതിരെയും ഒന്നിച്ചു നിന്ന് പോരാടാം.

ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.

ആന്മരിയ പി റോബിൻ
2 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം