ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മനുഷ്യന് ഒരു മുന്നറിയിപ്പ്
മനുഷ്യന് ഒരു മുന്നറിയിപ്പ്
ഞാനെന്നഹംഭാവത്തിൽ പൂണ്ടു കിടക്കുന്ന മാനവരാം നാം ഭൂമിക്കൊരു മുഖം മൂടി തീർത്തതോർമയില്ലേ പ്ലാസ്‍റ്റിക്കും ചപ്പ് ചവറുമാണാ മുഖം മൂടി അന്ന് നാമോർത്തില്ല ആ മുഖമ മൂടി ഭൂമി നമുക്കായ് കാത്തു വച്ചെന്ന് ഭൂമിക്കായ് ചരമ ഗീതം തീർത്ത നമ്മെയിതാ ഭൂമി സ്വയം രചിച്ച മനുഷ്യന്റെ ചരമ ഗീതത്തിലകപ്പെടുത്തി. മാനവരുടെ ചെയ്‍തികളിൽ കുപിതയാം അമ്മ പ്രകൃതി വിപത്ത് നൽകി നമ്മെ പരീൿഷിക്കുന്നു. അതും പാഠമാക്കാത്ത്മാനവർ നാം ഭൂമിയേകിയ മുന്നറിയിപ്പാം നാശത്തിൻ പ്രളയം കാടിനെ നശിപ്പിച്ച നാട്ടിലെ നാമിന്ന് കാടിന്റെ മക്കളെ ഭയപ്പെടുന്നു. ലോകം മുഴുവൻ മരണ താണ്ഢവമാടുന്ന മഹാമാരിയെ അതിജീവിക്കാൻ നമുക്കാകുമാറാകട്ടെ സഹകരിക്കാം നമുക്കീ നാശത്തെ ചെറുക്കുവാൻ വൃതിതയും ശുചിത്വവും ദിനചര്യയാക്കാം ഓർക്കുക മർത്ത്യാ നമുക്കിനി ഭൂമിയെ കൈകോർത്ത് വാനോളം സ്‍നേഹമായ് പുണരാം ഓർക്കുക മനുഷ്യാ ഈ വിപത്തെല്ലാം പ്രകൃതി നമുക്കായ് തീര്ത്ത ചരമഗീതത്തിൻ മുന്നറിയിപ്പുകളെന്ന്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത