ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
COVID- 2019. ലോക വിനാശകാരിയായ പുതിയ വയറസ്

ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത കണ്ടു . കൊറോണ എന്ന വൈറസ് ചൈനയിലെ വുഹാനിൽ രണ്ടു പേർക്ക് ബാധിച്ചു . അപ്പോഴൊന്നും അത്ര വലിയ മഹാമാരിയായിരുന്നില്ല കൊറോണ . ആരും ആദ്യം കൊറോണയെ പറ്റി ആലോചിച്ചില്ല . പിന്നെപ്പിന്നെ ചൈനയിലെ മരണ നിരക്ക് കൂടിക്കൂടി വന്നു . അതുപിന്നെ ആയിരമായി രണ്ടായിരമായി മരണനിരക്ക് അങ്ങനെ കൂടിക്കൂടിവന്നുകൊണ്ടേയിരുന്നു .അപ്പോഴേക്കും മറ്റു രാജ്യങ്ങൾ കൊറോണയുടെ വലയിൽ വീണു കഴിഞ്ഞിരുന്നു .പിന്നെ രോഗം അതിശക്തമായി പടർന്നതും മരണനിരക്ക് കൂടിയതുമായ രാജ്യമായി ഇറ്റലി മാറി . അപ്പോഴേയ്ക്കും ചൈനയിൽ മരണനിരക്ക് 3000 കഴിഞ്ഞിരുന്നു . ഇറ്റലിയിൽ കൊറോണ കാരണം മരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു . ബാക്കിയുള്ള രാജ്യങ്ങളിലും കൊറോണ പടർന്നു . ചൈനയിൽ പിന്നെ രോഗികൾ കുറഞ്ഞു .പക്ഷെ രോഗം പിടിപെട്ടതിൽ ഭൂരിഭാഗം പേരും മരിച്ചു കഴിഞ്ഞിരുന്നു . വാർത്തകളിൽ കൊറോണ നിറഞ്ഞു നിന്ന് . പത്രങ്ങളിൽ പിന്നെ വേറെ ഒരു വാർത്തയും കാണതായി ലോകരാജ്യങ്ങളിൽ ആകമാനം ഈ മഹാമാരി മനുഷ്യരാശിയെ ഭയപ്പെടുത്തികൊണ്ട് പടർന്ന് പിടിക്കാൻ തുടങ്ങി ലോകം ഒട്ടാകെ ഭീതിയിലാണ്ടു . കൊറോണ അധികം താമസിക്കാതെ ഇന്ത്യയിലേക്കും കടന്നു കയറി . ഇന്ത്യയിൽ പല ഇടങ്ങളിലായി കൊറോണയുടെ വ്യാപനം തുടങ്ങി . ഇന്ത്യയിൽ കൊറോണ ആദ്യം പിടിപെട്ടത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് ഇതിന് വഴിവച്ചത് . തുടർന്ന് പല മാർഗങ്ങളിലൂടെയും കേരളത്തിൽ ഇതിന്റെ വ്യാപനം ഉണ്ടായി അവസാനം ചൈനയിൽ താണ്ഡവമാടിക്കൊണ്ടിരുന്ന കൊറോണ വൈറസ് പൂർണമായി നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു മരണനിരക്ക് വളരെ വളരെ അധികം കുറഞ്ഞു .എന്നാൽ കൊറോണ ബാക്കിയുള്ള രാജ്യങ്ങളെ വിട്ടില്ല ,കൊറോണ ഇറ്റലിയിൽ സംഹാരതാണ്ഡവം ആടാൻ തുടങ്ങി .ഇറ്റലിയിൽ ഉള്ളവർ എത്രയൊക്കെ നോക്കിയിട്ടും കൊറോണയെ പിടിച്ചുനിർത്താൻ ആയില്ല .അപ്പോഴേക്കും ഇന്ത്യയുടെ കാര്യം കഷ്ടത്തിലായി കൊറോണ കാരണം ഫിലിം ഷൂട്ടിങ് , സീരിയൽ ഷൂട്ടിങ് അങ്ങിനെ വിവിധ TV ഷോകൾ മാറ്റിവച്ചു . തീയേറ്ററുകളിൽ സിനിമ കാണാൻ ആരും വരാതെയായി .പച്ചക്കറി കടകൾ , സൂപർ മാർക്കറ്റുകൾ , പലവ്യൻജന കടകൾ ഒഴിച്ചുള്ള കടകൾ ഒന്നും തുറക്കാതെയായി .അവസാനം ഇന്ത്യയിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ആ ജനതാ കർഫ്യൂവിനോട് എല്ലാവരും സഹകരിച്ചു . അപ്പൊഴാണ് അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടാൻ തുടങ്ങിയത് . കുറെ ദിവസങ്ങൾ കടന്നുപോയി അതിനകം ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഘ്യപിച്ചു . ഇരുപത്തി ഒന്ന് ദിവസത്തെ ലോക്ക് ഡൌൺ കഴിയുന്നതിന് രണ്ടു ദിവസം മുൻപ് വീണ്ടും പത്തൊൻപത് ദിവസത്തേക്ക് കൂടി ലോക്ക് ഡൌൺ നീട്ടി . ഈ ലോക്ക് ഡൗനിടയിലും ഇന്ത്യയിൽ മരണനിരക്ക് ഇരുനൂറിൻ മേലെ ആയി . ലോക്കഡോൺ കാലയളവിൽ ചില ഇടങ്ങളിൽ മാത്രം ഇളവ് അനുവദിച്ചു ഗ്രീൻ സോണുകളിൽ മാത്രം . ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയും നമ്മുടെ സ്വന്തം മുഘ്യമന്ത്രിക്കും ഷൈലജ ടീച്ചർക്കും വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം ശരീരം കൊണ്ടല്ല മനസ്സുകൊണ്ട് "ബ്രേക്ക് ദി ചെയിൻ ".

ലക്ഷ്മി ദേവാൻഷി എ ജെ
VI - B ഗവ എച്ച് എസ് എസ് , പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം