ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ കൊറോണ വൈറസും നമ്മളും / കൊറോണ വൈറസും നമ്മളും

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSNEERVARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസും നമ്മളും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസും നമ്മളും
                                              കൊറോണവൈറസും നമ്മളും
                                              2020 ൽ നമ്മൾ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്കൊറോണ വൈറസ് അഥവാ കോവി ഡ് 19. പത്രങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കൊറോണയെകുറിച്ച് നാം മനസ്സിലാക്കിയിട്ടുണ്ട്.ഐസൊലേഷൻ,കർഫ്യൂ ക്യാറന്റൈൻ, ലോക്ഡൗൺ തുടങ്ങി യവ ഈ കൊറോണക്കാലത്ത് നാം പരിചയപ്പെട്ട വാക്കുകളാണ് .ഒരു വ്യക്തിയിൽനിന്ന്മറ്റനേകം പേരിലേക്കും അങ്ങനെ ലോകം മുഴുവൻ പകരുന്നതുമായ ഒരു രോഗമാണ് കൊറോണ . പിഞ്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയുള്ള മുഴുവൻ ആളുകളും ഈ രോഗത്തിൻ ന്റെ പിടിയിൽ അകപ്പെടുന്നു.കൊറോണ രോഗ ലക്ഷണങ്ങൾ പെട്ടെന്ന് രോഗി കാണിക്കാതിരുന്നത് ഈ രോഗത്തിന് വ്യാപനത്തിന് കാരണമാകുന്നു.ജലദോഷം,പനി, വരണ്ട ചുമ,ശ്വാസതടസ്സം ഇവയൊക്കെ ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ആണ് . 
                                            ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് മറ്റ് എല്ലായിടത്തേക്കും വ്യാപിച്ചത് . 2019 ഡിസംബർ 31നാണ് ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് .അമേരിക്ക , ഇറ്റലി, സ്പെയിൻ , തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ രോഗം മൂർച്ഛിച്ചു 150000 പേർ ഈ രോഗം മൂലം മരണമടഞ്ഞു.
                                        ഈ രോഗം വ്യാപിക്കാതിരിക്കാൻ ആയി നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാസ്ക് ധരിക്കുക, കൈകൾ 20 സെക്കൻഡ്നേരമെങ്കിലും സോപ്പിട്ട് കഴുകുക, കണ്ണ് ,മൂക്ക്,വായ് എന്നിവ ഇടയ്ക്കിടയ്ക്ക് തൊടാതെ ഇരിക്കുക , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ശുചിത്വം പാലിക്കണം കൂട്ടം കൂടി നിൽക്കരുത് , ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം ശീലമാക്കുക തുടങ്ങിയ കാര്യങ്ങ്ളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഈ മഹാമാരിയെ നമുക്ക് തുരത്താം
   
കീർത്തന സാബു
2A ജി എച് എസ് എസ് നീർവാരം ,വയനാട് ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം