എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
[9:48 am, 19/04/2020] Jisha Tr: പ്രകൃതി നമ്മുടെ അമ്മയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ വർത്തമാനകാലത്തു നമ്മൾ മനുഷ്യർ സംരക്ഷിക്കുന്നതിന് പകരം പ്രകൃതിയെ വളരെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്. സൂക്ഷിച്ചു നോക്കിയാൽ കാണാം പ്രകൃതിയുടെ സൗന്ദര്യവും ഭംഗിയും എല്ലാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ആണ് നമ്മൾ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതിയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയാൽ നമുക്ക് അതിന്റെ ഗുണങ്ങളും പ്രയോജനങ്ങളും എല്ലാം അറിയാൻ പറ്റൂ. മനസ്സറിഞ്ഞ് ഒന്ന് ശ്രദ്ധിച്ചാൽ പിന്നെ അതിൽ നിന്ന് അകലെ നമ്മുടെ മനസ്സ് തയ്യാറാകില്ല. പ്രകൃതിയോടിണങ്ങുന്ന നിശബ്ദമായ ഒരു സ്ഥലത്ത് പോയെന്ന് കാഴ്ച കൊല്ലുന്നതിനേക്കാൾ വേറെ സുഖം എവിടെ നിന്ന് കിട്ടും? അനുഭവിക്കാൻ പറ്റുന്ന എല്ലാ സുഖസൗകര്യവും പ്രകൃതിയിൽ തന്നെയുണ്ട്. എന്നാൽ പ്രകൃതിയുടെ ഗുണങ്ങൾ ഉപയോഗങ്ങളും എല്ലാം കാത്തുസൂക്ഷിക്കണം മനുഷ്യൻ ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനായി പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ അടുത്ത തലമുറകൾക്ക് അടുത്ത തലമുറയ്ക്കുവേണ്ടി നമ്മൾ നമ്മുടെ പ്രകൃതിയെ കാത്തുസൂക്ഷിക്കണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ